Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനെതിരെ പാക്കിസ്ഥാന്‍ ഇന്നിങ്‌സ് തോല്‍വിയിലേക്ക്; സ്മിത്തിനെ ഞെട്ടിച്ച് ഷാ

ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബ്രിസ്‌ബെന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ഇന്നിങ്‌സ് തോല്‍വിയിലേക്ക്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ നേടിയ 340 റണ്‍സ് ലീഡ് മറികടക്കാനിറങ്ങിയ പാക്കിസ്ഥാന്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സിനൊപ്പമെത്താന്‍ സന്ദര്‍ശകര്‍ക്ക് ഇനി 276 റണ്‍സ് കൂടിവേണം.

ആദ്യ ഇന്നിങ്‌സിന് സമാനമായി രണ്ടാം ഇന്നിങ്‌സിലും പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ചയാണ്. ഷാന്‍ മസൂദ്(27), ബാബര്‍ അസം(20) എന്നിവരാണ് ക്രീസിലുള്ളത്. അസര്‍ അലി(5), ഹാരിസ് സൊഹൈല്‍(8), ആസാദ് ഷഫീഖ്(0) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. രണ്ട് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും ഒരു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സുമാണ് തുടക്കത്തില്‍ത്തന്നെ പാക്കിസ്ഥാന്റെ നടുവൊടിച്ചത്.

Australia vs Pakistan Brisbane Test

നേരത്തെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 580 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 312 എന്ന നിലയില്‍ മൂന്നാംദിനം കളിതുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് 154 റണ്‍സെടുത്ത വാര്‍ണറുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മാര്‍ക്കസ് ലബുഷാഗ്നെ 185 റണ്‍സെടുത്തു. അതേസമയം 4 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ യാസിര്‍ ഷാ പുറത്താക്കി. മാത്യു വേഡ്(60) ആണ് അര്‍ധശതകം തികച്ച മറ്റൊരു താരം. പാക്കിസ്ഥാനുവേണ്ടി യാസിര്‍ ഷാ നാല് വിക്കറ്റെടുത്തപ്പോള്‍ ഷഹീന്‍ അഫ്രീദി, ഹാരിസ് സൊഹൈല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റും സ്വന്തമാക്കി.

Story first published: Saturday, November 23, 2019, 14:14 [IST]
Other articles published on Nov 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+