സിഡ്നി: ന്യൂസീലാന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയ ജയത്തിലേക്ക്. രണ്ടാം ഇന്നിങ്സില്‍ നന്നായി തുടങ്ങിയ ന്യൂസിലന്‍ഡിനെ കേവലം 251 റണ്‍സിന് എറിഞ്ഞിട്ട ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങുകയും ചെയ്തു. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 40 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഇതോടെ രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്ക് ആകെ 243 റണ്‍സ് ലീഡ് ആയി.
വിക്കറ്റ് നഷ്ടപ്പെടാതെ 63 എന്ന നിലയില്‍ മൂന്നാംദിനം കളി ആരംഭിച്ച ന്യൂസിലന്‍ഡിന് പിടിച്ചുനില്‍ക്കായില്ല. ടോം ലതാം(49), ടോം ബ്ലണ്ടല്‍(34) എന്നിവര്‍ പുറത്തായതോടെ സന്ദര്‍ശകര്‍ തകര്‍ന്നു തുടങ്ങി. ജീത് റാവല്‍(31), റോസ് ടെയ്ലര്(22), ഗ്ലെന്‍ ഫിലിപ്സ്(52), ഗ്രാന്‍ഡ്ഹോം(20), ടോഡ് ആസില്‍(25) എന്നിവരാണ് കാര്യമായി സ്കോര്‍ ചെയ്തവര്‍. അഞ്ചുവിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. പാറ്റ് കമ്മിന്‍സ് 3ഉം മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി.
ഓസീസ് സഹതാരത്തെ സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട് അധിക്ഷേപിച്ചു; സ്റ്റോയ്നിസിന് വമ്പന്‍ പിഴ
മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഡേവിഡ് വാര്‍ണര്‍(23), ജോ ബേണ്‍സ്(16) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 454 റണ്‍സാണ് അടിച്ചെടുത്തത്. ഇരട്ട സെഞ്ച്വറി നേടിയ ലാബുഷെയ്നിന്റെ (215) ബാറ്റിങ്ങാണ് ഓസീസിന് കരുത്തായത്. സ്റ്റീവ് സ്മിത്ത് (63), ഡേവിഡ് വാര്‍ണര്‍ (45), ടിം പെയ്ന് (35) എന്നിവരാണ് ഓസീസ് നിരയിലെ മറ്റ് പ്രധാന സ്കോറര്‍മാര്‍.