Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ്; ലബുഷെയ്‌നിന് വീണ്ടും സെഞ്ച്വറി, ഓസീസിന് മേല്‍ക്കൈ

സിഡ്‌നി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തേയും ഒടുവിലത്തേതുമായ മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യദിനം മേല്‍ക്കൈ നേടി. ആറു ടെസ്റ്റുകള്‍ക്കിടെ നാലാം സെഞ്ച്വറി നേടിയ മധ്യനിര ബാറ്റ്‌സ്മാന്‍ മാര്‍നസ് ലബുഷെയ്‌നിന്റെ മികവില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസിന്റെ ആനുകൂല്യം നേടിയെങ്കിലും ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(45), ജോ ബേണ്‍സ്(18) എന്നിവര്‍ക്ക് അര്‍ധശതകം തികയ്ക്കാനായില്ല. ലബുഷെയ്ന്‍(130), സ്റ്റീവ് സ്മിത്ത്(63) എന്നിവര്‍ ചേര്‍ന്ന കൂട്ടുകെട്ടാണ് ആതിഥേയരെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 156 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ലബുഷെയ്‌നിനൊപ്പം മാത്യു വേഡ്(22) ആണ് ക്രീസിലുള്ളത്.

marnuslabuschagne

ന്യൂസിലന്‍ഡിനുവേണ്ടി 2 വിക്കറ്റ് വീഴ്ത്തിയ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം മാത്രമാണ് തിളങ്ങിയത്. നെയ്ല്‍ വാഗ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ടാം ടെസ്റ്റില്‍നിന്നും ഭിന്നമായി അഞ്ച് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് കളിക്കിറങ്ങിയത്. നേരത്തെ ആദ്യ രണ്ട് ടെസ്റ്റുകളും ഓസ്‌ട്രേലിയ ജയിച്ചതിനാല്‍ പരമ്പര ന്യൂസിലന്‍ഡിന് നഷ്ടമായിരുന്നു. മൂന്നാം മത്സരം സ്വന്തമാക്കാന്‍ ന്യൂസിലന്‍ഡ് കഠിന പരിശ്രമം നടത്തേണ്ടിവരും.

Story first published: Friday, January 3, 2020, 16:44 [IST]
Other articles published on Jan 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+