വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോല്‍വിയുടെ പടുകുഴിയിലും റെക്കോര്‍ഡ് വെട്ടിപ്പിടിച്ച് റോസ് ടെയ്‌ലര്‍

സിഡ്‌നി: ന്യൂസിലാന്‍ഡിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ഒരു ദുഃസ്വപ്‌നം പോലെയാണ് കടന്നുപോയിരിക്കുന്നത്. കളിച്ച മൂന്നു ടെസ്റ്റ് മത്സരങ്ങളും ഓസ്‌ട്രേലിയക്ക് മുന്നില്‍ കിവികള്‍ അടിയറവ് വെച്ചു. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റില്‍ 279 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ന്യൂസിലാന്‍ഡ് ഏറ്റുവാങ്ങിയത്. നാലാം ദിനം 416 റണ്‍സിലേക്ക് ബാറ്റേന്തിയ സന്ദര്‍ശകരുടെ പോരാട്ടം 136 റണ്‍സില്‍ കെട്ടടങ്ങി.

ടെയ്ലർക്ക് റെക്കോർഡ്

എന്തായാലും നിരാശയുടെ പടുകുഴിയിലും ഓര്‍ത്തുവെയ്ക്കാന്‍ ഒരു മധുരനിമിഷമുണ്ട് ന്യൂസിലാന്‍ഡിന്. എന്താണന്നല്ലേ, സിഡ്‌നിയിലെ തോല്‍വിക്ക് തൊട്ടുമുന്‍പ് ന്യസിലാന്‍ഡിന്റെ എക്കാലത്തേയും വലിയ റണ്‍വേട്ടക്കാരനായി റോസ് ടെയ്‌ലര്‍ മാറിയിരിക്കുന്നു.

ഓസീസ് സ്പിന്നര്‍ നാതന്‍ ലയോണിനെ മിഡ് ഓണിന് മുകളിലൂടെ ഉയര്‍ത്തി നേടിയ മൂന്നു റണ്‍സ് ടെയ്‌ലറെ റെക്കോര്‍ഡ് പുസ്തകത്തില്‍ കയറ്റി. ഇതിഹാസ താരം സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെയാണ് റോസ് ടെയ്‌ലര്‍ ഇവിടെ മറികടന്നതും.

ടെസ്റ്റ് കരിയർ

നിലവില്‍ 7,174 റണ്‍സാണ് ടെയ്‌ലര്‍ ടെസ്റ്റില്‍ നേടിയിരിക്കുന്നത്. 99 ടെസ്റ്റുകളില്‍ നിന്നായി 174 ഇന്നിങ്‌സുകള്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്. 19 ശതകങ്ങളും 33 അര്‍ധ ശതകങ്ങളും റോസ് ടെയ്‌ലറുടെ ടെസ്റ്റ് കരിയറില്‍ കാണാം. ബാറ്റിങ് ശരാശരി 46.28.

സ്റ്റീഫന്‍ ഫളെമിങ്ങിന്റെ കണക്കുപുസ്തകം തുറന്നാല്‍ 111 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 7,172 റണ്‍സ് ഇദ്ദേഹം നേടിയിട്ടുണ്ട്. 1994 മുതല്‍ 2008 വരെ ന്യൂസിലാന്‍ഡിന്റെ നായകനായിരുന്നു ഫ്‌ളെമിങ്.

നിറംമങ്ങി

ന്യൂസിലാന്‍ഡിന്റെ എക്കാലത്തേയും മികച്ച ടെസ്റ്റ് റണ്‍വേട്ടക്കാരനെന്ന് പട്ടം ലഭിക്കുമ്പോഴും ആശാവഹമല്ല റോസ് ടെയ്‌ലറുടെ ഇപ്പോഴത്തെ ചിത്രം. ഓസ്‌ട്രേലിയക്ക് എതിരെ കളിച്ച മൂന്നു ടെസ്റ്റ് മത്സരങ്ങളിലും താരം അമ്പേ പരാജയപ്പെട്ടു. മെല്‍ബണില്‍ത്തന്നെ ഈ റെക്കോര്‍ഡ് ടെയ്‌ലര്‍ക്ക് സ്വന്തമാക്കാമായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ആറു റണ്‍സെടുത്തപ്പോഴേക്കും ഇദ്ദേഹം പുറത്തായി. 80, 22, 4, 2, 22, 22 എന്നിങ്ങനെയാണ് കഴിഞ്ഞ ആറു ഇന്നിങ്‌സുകളിലെ ടെയ്‌ലറുടെ പ്രകടനം. ഇതേസമയം, ദാരുണമായ പരമ്പരയില്‍ ന്യൂസിലാന്‍ഡിന്റെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ സ്‌കോററാണ് റോസ് ടെയ്‌ലര്‍.

ഏകദിന റെക്കോർഡ്

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമെന്ന പൊന്‍തൂവലും റോസ് ടെയ്‌ലര്‍ സ്വന്തമാക്കിയിരിക്കുന്നു. ഇവിടെയും ടെയ്‌ലര്‍ തിരുത്തിയത് ഫ്‌ളെമിങ്ങിന്റെ റെക്കോര്‍ഡുതന്നെ. ഫ്‌ളെമിങ് കുറിച്ച 17,250 റണ്‍സിന്റെ ഏകദിന റെക്കോര്‍ഡാണ് ടെയ്‌ലര്‍ പിന്നിലാക്കിയത്. 39 ശതകങ്ങളും 88 അര്‍ധ ശതകങ്ങളും ടെയ്‌ലറുടെ ഇന്നിങ്‌സില്‍പ്പെടും.

Most Read: ദശാബ്ദത്തിലെ ഓള്‍റൗണ്ടര്‍ അഫ്രീഡി... പാക് ആരാധകരെ തൃപ്തിപ്പെടുത്താനോ? ചോപ്ര പറയുന്നു

മറ്റൊരു പൊൻതൂവൽ

ഫെബ്രുവരി 21 -ന് വെല്ലിങ്ടണില്‍ ഇന്ത്യയ്ക്ക് എതിരെ റോസ് ടെയ്‌ലര്‍ അണിനിരക്കുകയാണെങ്കില്‍ നൂറു ടെസ്റ്റ് തികയ്ക്കുന്ന നാലാമത്തെ ന്യൂസിലാന്‍ഡ് ക്രിക്കറ്ററായി മാറും ഇദ്ദേഹം. നിലവില്‍ ഫ്‌ളെമിങ്, ഡാനിയേല്‍ വെറ്റോറി, ബ്രണടന്‍ മക്കല്ലം എന്നിവര്‍ മാത്രമേ നൂറു രാജ്യാന്തര ടെസ്റ്റുകള്‍ ന്യൂസിലാന്‍ഡിനായി കളിച്ചിട്ടുള്ളൂ.

Story first published: Monday, January 6, 2020, 15:35 [IST]
Other articles published on Jan 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X