Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയ വീണ്ടും ദയനീയമായി തോറ്റു, ഇത്തവണ ന്യൂസിലന്‍ഡിനോട്!

ഓക്‌ലാന്‍ഡ്: ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് വീണ്ടും ദയനീയമായ തോല്‍വി. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലാണ് ഓസ്‌ട്രേലിയയ്ക്ക് നാണംകെട്ട തോല്‍വി പിണഞ്ഞത്. 308 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയ ഓളൗട്ടായത് വെറും 148 റണ്‍സിന്. പാതി പോലും എത്താനായില്ല. തോറ്റത് 159 റണ്‍സിന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1 -0 ന് ലീഡ് ചെയ്യുന്നു.

ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പര 0 -3 ന് തോറ്റശേഷം ന്യൂസിലന്‍ഡില്‍ എത്തിയതായിരുന്നു ഓസ്‌ട്രേലിയ. ടോസ് കിട്ടി ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. അവിടെ തീര്‍ന്നു കളിയില്‍ സന്ദര്‍ശകരുടെ മേധാവിത്വം. വെറും പത്തോവറില്‍ മക്കുല്ലവും ഗുപ്ടിലും കൂടി ചേര്‍ത്തത് 79 റണ്‍സ്. ഗുപ്ടില്‍ 90 ഉം മക്കുല്ലം 44 ഉം റണ്‍സെടുത്തു. വണ്‍ ഡൗണായി എത്തിയ വില്യംസനെ 0ന് പുറത്താക്കാന്‍ പറ്റിയെങ്കിലും അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല.

steve-smith

61 റണ്‍സോടെ നിക്കോള്‍സും 35 റണ്‍സോടെ സാന്റ്‌നറും ന്യൂസിലന്‍ഡിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മധ്യനിരയില്‍ എല്ലാവരും രണ്ടക്കം കടന്നതോടെ കീവിസ് 307 ലെത്തി. ഓസ്‌ട്രേലിയന്‍ നിരയിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ബൗളര്‍മാര്‍ മൂന്ന് പേരും പത്തോവറില്‍ 60ന് മേല്‍ റണ്‍സ് വഴങ്ങി. മാക്‌സ്വെല്‍ മൂന്നോവറില്‍ 30 റണ്‍സാണ് വിട്ടുകൊടുത്തത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ ന്യൂസിലന്‍ഡ് തുടക്കം മുതല്‍ ഞെട്ടിച്ചു. വേഡ്, ഫോക്‌നര്‍ എന്നിവരുടെ മുപ്പതുകള്‍ മാത്രമേ അവര്‍ക്ക് എടുത്തുപറയാനുണ്ടായിരുന്നുള്ളൂ. മാര്‍ഷ് (5), വാര്‍ണര്‍ (12), സ്മിത്ത് (18), ബെയ്‌ലി (2), മാക്‌സ്വെല്‍ (0), മിച്ചല്‍ മാര്‍ഷ് (0) എന്നിങ്ങനെയാണ് ഓസീസ് നിരയുടെ പതനം. ഫാസ്റ്റ് ബൗളര്‍മാരായ ബൗള്‍ട്ടും ഹെന്‍ട്രിയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Story first published: Wednesday, February 3, 2016, 15:00 [IST]
Other articles published on Feb 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+