വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയയെ ഞെട്ടിക്കാന്‍ ബംഗ്ലാദേശ് ഇറങ്ങുന്നു, തുറപ്പു ചീട്ട് ഇറക്കിക്കളിക്കും; ഓസീസ് വിയര്‍ക്കും

Australia vs Bangladesh Match Preview | Oneindia Malayalam

ലണ്ടന്‍: ഇത്തവണ ലോകകപ്പില്‍ വമ്പന്മാരുടെ ഇടയില്‍ സെമി ഫൈനല്‍ ഉറപ്പിക്കാനാണ് ബംഗ്ലാദേശിന്റെ ശ്രമം. അട്ടിമറിക്കാര്‍ എന്ന് പേരുകേട്ടിരുന്ന ബംഗ്ലാദേശ് ഇപ്പോള്‍ അട്ടിമറിക്കാരല്ലാതായിട്ടുണ്ട്. ലോകത്തെ ഏതു ടീമിനോട് കിടപിടിക്കുന്ന താരങ്ങളും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും കാഴ്ചവെക്കുന്ന ബംഗ്ലാദേശ് ലോകകപ്പിലും ത്രസിപ്പിക്കുന്ന ചില വിജയങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു.

ലോകകപ്പിലെ മികച്ച താരത്തെയും സെമിഫൈനലിസ്റ്റുകളെയും പ്രവചിച്ച് സ്റ്റീവ് വോ; രോഹിത്തും ഷാക്കിബും അല്ലലോകകപ്പിലെ മികച്ച താരത്തെയും സെമിഫൈനലിസ്റ്റുകളെയും പ്രവചിച്ച് സ്റ്റീവ് വോ; രോഹിത്തും ഷാക്കിബും അല്ല

അഞ്ച് മത്സരങ്ങളില്‍ നിന്നും 5 പോയന്റുമായി ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ബംഗ്ലാദേശ്. വ്യാഴാഴ്ച ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ടീമിന് മതിയാകില്ല. ഓസ്‌ട്രേലിയയാകട്ടെ നാല് ജയവും ഒരു തോല്‍വിയുമായി അഞ്ച് മത്സരങ്ങളില്‍ നിന്നും 8 പോയന്റുമായി രണ്ടാം സ്ഥാനത്താണ്.

ബംഗ്ലാദേശിന്റെ പ്രകടനം

ബംഗ്ലാദേശിന്റെ പ്രകടനം

കരുത്തരായ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശിന്റെ വരവ്. വിന്‍ഡീസ് ഉയര്‍ത്തിയ 321 എന്ന സ്‌കോര്‍ 8.3 ഓവര്‍ ബാക്കി നില്‍ക്കെ മറികടക്കാന്‍ ടീമിന് കഴിഞ്ഞു. തുറുപ്പുചീട്ടായ ഷാക്കിബ് അല്‍ ഹസ്സിന്റെ മിന്നുന്ന ഫോം തുടര്‍ന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ജയം അപ്രാപ്യമല്ല. ലിട്ടന്‍ ദാസ് ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്മാരും ഫോമിലാണ്. ബൗളിങ്ങില്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരും ലോകകപ്പില്‍ തിളങ്ങുന്നുണ്ട്.

ഓസ്‌ട്രേലിയയുടെ പ്രകടനം

ഓസ്‌ട്രേലിയയുടെ പ്രകടനം

ഇന്ത്യയ്‌ക്കെതിരെ തോല്‍വി വഴങ്ങിയ ഓസ്‌ട്രേലിയയാവട്ടെ ശ്രീലങ്കയ്‌ക്കെതിരെ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും പറയത്തക്ക പ്രശ്‌നങ്ങളില്ലാത്ത ടീം ജയത്തോടെ സെമിയിലേക്ക് കൂടുതല്‍ അടുക്കാനാകും ശ്രമം. ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുന്നു. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റും ശരാശരിക്ക് മുകളിലുള്ള കളി കാഴ്ചവെക്കുന്നുണ്ട്.

ഇരു ടീമുകളും നേര്‍ക്കുനേര്‍

ഇരു ടീമുകളും നേര്‍ക്കുനേര്‍

നേരത്തെ ഇരു ടീമുകളും 19 തവണ ഏറ്റുമുട്ടിയപ്പോള്‍ 18 തവണയും ഓസ്‌ട്രേലിയയ്ക്കായിരുന്നു ജയം. ഒരുതവണ മാത്രമാണ് ബംഗ്ലാദേശിന് ജയിക്കാനായത്. എന്നാല്‍, ലോകകപ്പില്‍ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം കടുത്തതാകുമെന്നുറപ്പാണ്. ജയിച്ചാല്‍ ബംഗ്ലാദേശ് സെമിയിലേക്ക് കൂടുതല്‍ അടുക്കും. അതേസമയം, ജയം ഓസ്‌ട്രേലിയയെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിക്കും.


Story first published: Wednesday, June 19, 2019, 17:37 [IST]
Other articles published on Jun 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X