ബംഗ്ലാദേശ് തകർന്നടിഞ്ഞു.. ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 156 റൺസ് കൂടി.. 8 വിക്കറ്റ് ബാക്കി!!
മിർപൂർ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ സന്ദർശകരായ ഓസ്ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്. 43 റൺസിന്റെ ഒന്നാം ഒന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ ഇപ്പോൾ ടെസ്റ്റ് ജയിക്കാം എന്ന നിലയിലാണ്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ അവർ 2 വിക്കറ്റിന് 109 എന്ന നിലയിലാണ്. രണ്ട് ദിവസവും എട്ട് വിക്കറ്റും ശേഷിക്കേ ജയിക്കാൻ ഇനി 156 റൺസ് കൂടി വേണം. സ്കോർ ബംഗ്ലാദേശ് 260 ഓളൗട്ട്, 221 ഓളൗട്ട്. 217 ഓളൗട്ട്, 2 ന് 109.
രണ്ട് വിക്കറ്റിന് 45 റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് 221 റൺസിന് ഓളൗട്ടായി. 78 റൺസെടുത്ത തമിം ഇഖ്ബാലാണ് ടോപ് സ്കോറർ. മുഷ്ഫിക്കർ റഹിം 41ഉം സാബ്ബിർ റഹ്മാൻ 22 ഉം റൺസെടുത്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ലിയോൺ 6 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഡേവിഡ് വാർണറുടെ 75 റൺസിന്റെ മികവിലാണ് 30 ഓവറിൽ 100 റൺസ് കടന്നത്.

നേരത്തെ ഒന്നാം ഇന്നിംഗ്സിൽ 260 റൺസെടുത്ത ബംഗ്ലാദേശ് ഓസ്ട്രേലിയയെ 217 റൺസിന് പുറത്താക്കിയിരുന്നു. 45 റൺസെടുത്ത റെൻഷോയാണ് ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോററായത്. സ്മിത്തും വാർണറും അടക്കം ആറ് പേർ രണ്ടക്കം കാണാതെ പുറത്തായി. സ്റ്റാർ ഓൾറൗണ്ടർ ഷക്കീബ് അൽ ഹസൻ അഞ്ച് വിക്കറ്റെടുത്തു. തമീമും ഷക്കീബുമാണ് ബംഗ്ലാദേശിന് വേണ്ടി ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗിൽ തിളങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications