Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ Vs ഓസ്‌ട്രേലിയ; ധോണി എവിടെ ബാറ്റ് ചെയ്യണം?

പെര്‍ത്ത്: ക്യാപ്റ്റന്‍ എം എസ് ധോണി ഏത് നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങണം. ചൊവ്വാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒന്നാം ഏകദിനത്തിന് ഒരുങ്ങുന്ന ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന ചോദ്യമാണിത്. ആറാമതും ഏഴാമതുമായിട്ടാണ് ധോണി കരിയറിന്റെ ഭൂരിഭാഗവും കളിച്ചത്. എന്നാല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ച ശേഷം ധോണി നാലാം നമ്പറില്‍ കളിക്കാനിറങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം നമ്പറില്‍ ഇറങ്ങിയ ധോണി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കഥ അതല്ല. ധോണിയുടെ വിശ്വസ്തനും മധ്യനിരയുടെ താരവുമായ സുരേഷ് റെയ്‌ന ടീമില്‍ ഇല്ല. പുതുമുഖങ്ങളായ മനീഷ് പാണ്ഡെ, ഗുര്‍കീരത് മാന്‍ എന്നിവരെ ആറാം നമ്പറില്‍ വിട്ട് ധോണിക്ക് നാലാം നമ്പറില്‍ കളിക്കാന്‍ പറ്റുമോ. എന്തായിരിക്കും പെര്‍ത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡര്‍. സാധ്യത ഇങ്ങനെ...

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റായി മാറിക്കഴിഞ്ഞ രോഹിത് ശര്‍മ ഒരറ്റത്ത് ഓപ്പണറായി എത്തും എന്ന കാര്യം ഉറപ്പ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ചരിത്രവും രോഹിതിന് ആത്മവിശ്വാസം പകരും.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

സൗത്താഫ്രിക്കയ്‌ക്കെതിരെ അല്‍പം മങ്ങിയെങ്കിലും ശിഖര്‍ ധവാനെ ഓപ്പണറാക്കുന്ന കാര്യത്തില്‍ ധോണി രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കില്ല. പരിശീലന മത്സരത്തില്‍ 74 റണ്‍സെടുത്ത ധവാന്‍ താന്‍ ഫോമിലേക്ക് മടങ്ങിയെത്തിയെന്ന് തെളിയിച്ചിരിക്കുകയാണ്.

വിരാട് കോലി @3

വിരാട് കോലി @3

വണ്‍ ഡൗണ്‍ ആരാകണം എന്ന കാര്യത്തില്‍ ധോണിക്ക് ചില്ലറ ആശയക്കുഴപ്പമൊക്കെ ഉണ്ട്. അജിന്‍ക്യ രഹാനെ, വിരാട് കോലി എന്നിവരില്‍ ആര് വേണം എന്നതാണ് ഇത്. എന്തായാലും രഹാനെയെ മറികടന്ന് കോലിക്ക് തന്റെ ഇഷ്ട പൊസിഷനില്‍ കളിക്കാന്‍ അവസരം കിട്ടിയേക്കും

പിന്നാലെ രഹാനെ

പിന്നാലെ രഹാനെ

കോലി മൂന്നാം നമ്പറില്‍ ഇറങ്ങിയാല്‍ നാലാമതായി രഹാനെ ഓട്ടോമാറ്റിക് ചോയിസ് ആണ്. ധോണി നാലാം നമ്പറില്‍ ഇറങ്ങിയാല്‍ രാഹനെ അഞ്ചാമതാകും. അതെന്തായാലും നടക്കാന്‍ പോകുന്നില്ല.

ധോണി എവിടെ വരും

ധോണി എവിടെ വരും

അഞ്ചോ ആറോ എന്നതാണ് പിന്നെ ധോണിക്ക് മുന്നിലുള്ള സാധ്യതകള്‍. മനീഷ് പാണ്ഡെ, ഗുര്‍കീരത് മാന്‍ എന്നിവരില്‍ ഒരാള്‍ ആറാം നമ്പര്‍ കളിക്കാന്‍ പ്രാപ്തനാണെങ്കില്‍ ധോണി അഞ്ചാമതും അല്ലെങ്കില്‍ ഇവരില്‍ ഒരാള്‍ക്ക് ശേഷം ആറാമതും വരാനാണ് സാധ്യത.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Monday, January 11, 2016, 16:03 [IST]
Other articles published on Jan 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+