ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര; ലോകകപ്പ് വിജയത്തേക്കാള്‍ മികച്ചതെന്ന്; രവി ശാസ്ത്രി ഓവറായോ?

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചരിത്രത്തില്‍ ആദ്യമായി നേടിയ ടെസ്റ്റ് പരമ്പര നേടിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യന്‍ ടീം. പരമ്പരയിലെ നേട്ടം സമാനതകളില്ലാത്തതാണ്. എന്നാല്‍, പരമ്പര നേട്ടം 1983ലെ ലോകകപ്പ് വിജയത്തേക്കാള്‍ മികച്ചതാണെന്നാണ് പരിശീലകന്‍ രവിശാസ്ത്രിയുടെ അഭിപ്രായം. ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച ലോകകപ്പ് വിജയത്തെക്കാള്‍ രവിശാസ്ത്രി ടെസ്റ്റ് പരമ്പര വിജയത്തെ പുകഴ്ത്തുകയാണ്.
തന്നെ സംബന്ധിച്ച് ഈ വിജയമാണ് ഏറെ സംതൃപ്തി നല്‍കുന്നതെന്ന് ശാസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 1983ലെ ലോകകപ്പ്, 1985ലെ ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയേക്കാള്‍ തനിക്ക് മികച്ചതായി തോന്നുന്നത് ഈ പരമ്പര നേട്ടമാണ്. കാരണം, ഇതാണ് ക്രിക്കറ്റിന്റെ യഥാര്‍ഥ ഫോര്‍മാറ്റ്. ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് ഏകദിനത്തേക്കാള്‍ കടുത്തതെന്നും ശാസ്ത്രി വിലയിരുത്തി.

ടെസ്റ്റ് പരമ്പരയിലെ വിജയം ഒരുദിവസംകൊണ്ട് ഉണ്ടായതെന്ന് ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു. കഴിഞ്ഞ 12 മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. ഈ പരമ്പര ആരംഭിച്ചത് ഓസ്‌ട്രേലയയിലല്ല. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലുമെല്ലാം നടത്തിയ പ്രകടനത്തിന്റെ തുടര്‍ച്ചയാണിത്. മികച്ച കളിക്കാരെയും ബൗളര്‍മാരെയുമെല്ലാം ഇതുവഴി നമുക്ക് ലഭിച്ചു. ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും നടന്ന പരമ്പരയില്‍നിന്നും ഏറെ പഠിച്ചെന്നും ശാസ്ത്രി വ്യക്തമാക്കി.
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരില്ലാതെ ഇറങ്ങുന്ന ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ഇക്കുറി പരമ്പര നേടുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. പ്രമുഖരുടെ അഭാവം ഓസീസ് ക്രിക്കറ്റിനെ വലിയതോതില്‍ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. എന്നിരുന്നാലും, കളിയുടെ എല്ലാ മേഖലയിലും ഓസ്‌ട്രേലിയയെ പിന്നിലാക്കുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications