For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാര്‍ണര്‍ പേടിയുമായി ശ്രീലങ്ക.... കങ്കാരുക്കളെ വീഴ്ത്താന്‍ ആവനാഴിയില്‍ ആയുധമില്ല

By Vaisakhan MK

ലണ്ടന്‍: ലോകകപ്പില്‍ വിജയം തുടരാന്‍ ഓസ്‌ട്രേലിയ നാളെ ഇറങ്ങും. ശ്രീലങ്കയാണ് എതിരാളികള്‍. ഫോമില്ലാത്ത ലങ്കയും മാരക ഫോമില്‍ കളിക്കുന്ന ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടമാണ് ഇത്. വാര്‍ണര്‍ പേടിയിലാണ് ലങ്ക ഇറങ്ങുന്നത്. ലങ്കന്‍ നിരയുടെ ബാറ്റിംഗോ ബൗളിംഗോ ഇതുവരെ ടൂര്‍ണമെന്റില്‍ ക്ലിക്കായിട്ടില്ല. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയെ നേരിടുക എന്നത് ടീമിനെ ഭയപ്പെടുത്തുന്നതാണ്.

അതേസമയം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് കങ്കാരുക്കള്‍ കളത്തില്‍ ഇറങ്ങുന്നത്. മത്സരത്തില്‍ ജയിച്ചാല്‍ എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താന്‍ ടീമിന് സാധിക്കും. ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്റിന് 7 പോയിന്റാണ് ഉള്ളത്. ഓസ്‌ട്രേലിയക്ക് മധ്യനിരയില്‍ മാത്രമാണ് അല്‍പ്പം ആശങ്കയുള്ളത്. വേണ്ട വിധത്തില്‍ ഇവര്‍ തിളങ്ങുന്നില്ലെന്നും പരാതിയുണ്ട്.

ഓസീസിന് മുന്‍തൂക്കം

ഓസീസിന് മുന്‍തൂക്കം

ലങ്കയ്‌ക്കെതിരെ കൃത്യമായ മുന്‍തൂക്കം ഓസ്‌ട്രേലിയക്കുണ്ട്. മികച്ച ബാറ്റിംഗാണ് ഓസീസിന്റെ പ്രധാന കരുത്ത്. ഓപ്പണിംഗ് സഖ്യത്തെ പിരിക്കാന്‍ വരെ ലങ്ക കഷ്ടപ്പെടേണ്ടി വരും. ഡേവിഡ് വാര്‍ണര്‍ മികച്ച ഫോമിലാണ്. രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടി കുതിപ്പിലാണ് താരം. ആരോണ്‍ ഫിഞ്ചും അസാധ്യ ഫോമിലാണ്. ഇവരെ പിടിച്ച് കെട്ടാനായാലും പിന്നാലെ സ്റ്റീവന്‍ സ്മിത്തും ഉസ്മാന്‍ കവാജയും ഉണ്ട്. ഇവര്‍ കൂറ്റന്‍ സ്‌കോര്‍ ഒരുക്കുമെന്ന് ഉറപ്പാണ്.

ദുര്‍ബലമായ ലങ്ക

ദുര്‍ബലമായ ലങ്ക

ലങ്കന്‍ നിര ടൂര്‍ണമെന്റിലെ ദുര്‍ബല ടീമാണ്. ഫോമില്ലായ്മയാണ് ടീമിന്റെ പ്രധാന പ്രശ്‌നം. കരുണരത്‌ന മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ കളിക്കുന്നത്. മധ്യനിരയില്‍ എയ്ഞ്ചലോ മാത്യൂസിന്റെ ഫോമും പ്രശ്‌നമാണ്. തിരിമന്നെ, കുശാല്‍ മെന്‍ഡിസ്, തിസര പെരേര എന്നിവര്‍ എത്രയും പെട്ടെന്ന് ഫോം കണ്ടെത്തിയില്ലെങ്കില്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ ടീം എത്തുന്ന കാര്യം സംശയത്തിലാവും. ലങ്കയുടെ ബൗളിംഗായിരിക്കും ഓസീസിനെതിരെയുള്ള ഏക ആയുധം.

പോണ്ടിംഗിന്റെ മുന്നറിയിപ്പ്

പോണ്ടിംഗിന്റെ മുന്നറിയിപ്പ്

ഡേവിഡ് വാര്‍ണര്‍ ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നും, എതിര്‍ ടീമുകള്‍ ഭയപ്പെടണമെന്നും റിക്കി പോണ്ടിംഗ് പറയുന്നു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആവാനുള്ള ഒരുക്കത്തിലാണ് വാര്‍ണര്‍. ഏത് ബൗളറെയും ആക്രമിക്കാന്‍ വാര്‍ണര്‍ക്ക് സാധിക്കും. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് പോണ്ടിംഗ് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലങ്കന്‍ ബൗളര്‍മാര്‍ക്ക് ലൈനും ലെങ്തും തെറ്റിയാല്‍ വാര്‍ണറില്‍ നിന്ന് നല്ല അടിയേറ്റ് വാങ്ങേണ്ടി വരുമെന്നും പോണ്ടിംഗ് പറഞ്ഞു.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഓസ്‌ട്രേലിയയും ശ്രീലങ്കയും പത്ത് തവണ ലോകകപ്പില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴ് തവണയും ജയം ഓസീസിനായിരുന്നു. രണ്ട് തവണയാണ് ലങ്ക ജയിച്ചത്. ഇത്തവണയും ലങ്കയ്ക്ക് വിജയപ്രതീക്ഷയില്ല. നുവാന്‍ പ്രദീപും ലസിത് മലിംഗയുമുള്ള ബൗളിംഗ് നിര മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഓസ്‌ട്രേലിയന്‍ നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂടി ഫോമിലേക്കുയര്‍ന്നാല്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായി അവര്‍ മാറും. മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് തുടങ്ങിയ ലോകോത്തര ബൗളിംഗ് നിരയും അവര്‍ക്കുണ്ട്.

{headtohead_cricket_1_7}

Story first published: Friday, June 14, 2019, 19:19 [IST]
Other articles published on Jun 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+