Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പടിയിറക്കം ഗംഭീരമാക്കാന്‍ ദക്ഷിണാഫ്രിക്ക..... ചാമ്പ്യന്‍ പോരിനൊരുങ്ങി ഓസ്‌ട്രേലിയ

ലണ്ടന്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയ നാളെ അവസാന മത്സരത്തിനായി ദക്ഷിണാഫ്രിക്കയെ നേരിടും. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ഇവര്‍ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത് ആദ്യമാണ്. അതേസമയം ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന മത്സരം കൂടിയാണ്. പക്ഷേ ഇംഗ്ലണ്ട് വന്നാലും ന്യൂസിലന്റ് വന്നാലും ഓസീസിന് ഭയമില്ല. രണ്ട് പേരെയും ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ തകര്‍ത്തുവിട്ടതാണ്.

അതേസമയം ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ രണ്ട് ജയം നേടിയിട്ടുണ്ട്. പക്ഷേ അവരുടെ ദയനീയ പ്രകടനമാണ് ഇംഗ്ലണ്ടില്‍ കണ്ടത്. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. ഡിവില്യേഴ്‌സിന്റെ അഭാവം ശരിക്കും ടീമില്‍ അറിയുകയും ചെയ്തു. പക്ഷേ മുതിര്‍ന്ന താരങ്ങളൊന്നും അവസരത്തിനൊത്ത് ഉയര്‍ന്നില്ല എന്നത് തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് കാരണം.

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട്

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട്

ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. വിജയിച്ചാല്‍ ന്യൂസിലന്റിനെ എതിരാളികളായി ലഭിക്കും. നിലവിലെ ഫോമില്‍ ഓസീസിനെ പരാജയപ്പെടുത്തുക ഏത് ടീമിനും കഠിനമാണ്. മികച്ച ഫോമിലുള്ള ബാറ്റിംഗ് നിര ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ നിരയാണ്. ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇവര്‍ ഫോം തുടര്‍ന്നാല്‍ 300 റണ്‍സിന് മുകളില്‍ അനായാസം നേടാന്‍ ഓസീസിന് സാധിക്കും.

ദക്ഷിണാഫ്രിക്കന്‍ കിതപ്പ്

ദക്ഷിണാഫ്രിക്കന്‍ കിതപ്പ്

ദക്ഷിണാഫ്രിക്ക അവസാന മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അത് തുടരുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഓപ്പണിംഗില്‍ ഹാഷിം അംലയും ക്വിന്റണ്‍ ഡികോക്കും പിടിച്ച് നില്‍ക്കേണ്ടി വരും. ഇവര്‍ സ്ഥിരതയുള്ള പ്രകടനം ഇതുവരെ കാഴ്ച്ചവെച്ചിട്ടില്ല. ഡുപ്ലെസിയാണ് പ്രതീക്ഷയുള്ള താരം. പക്ഷേ ഇവര്‍ക്കൊന്നും വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഡേവിഡ് മില്ലര്‍ ടൂര്‍ണമെന്റിലെ ഫ്‌ളോപ്പുകളിലൊന്നായി മാറിയിരിക്കുകയാണ്.

ഡുപ്ലെസി പറയുന്നത്

ഡുപ്ലെസി പറയുന്നത്

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്ന് ഡുപ്ലെസി പറയുന്നു. ക്രിക്കറ്റ് ലോകം അവരുടെ നേട്ടങ്ങളായിരിക്കും ഓര്‍ത്തുവെക്കുക. അല്ലാതെ അവരടെ വിവാദങ്ങളല്ലെന്നും ഡുപ്ലെസി പറയുന്നു. സ്മിത്തും വാര്‍ണറും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത് ആഘോഷിക്കുകയാണെന്നും താരം പറഞ്ഞു. തെറ്റുകളില്‍ നിന്ന് നിങ്ങള്‍ പഠിക്കുകയാണ് വേണ്ടതെന്നും, അവര്‍ അത് മറികടന്നെന്നും ഡുപ്ലെസി വ്യക്തമാക്കി.

മുന്‍തൂക്കം ഓസീസിന്

മുന്‍തൂക്കം ഓസീസിന്

ഓസ്‌ട്രേലിയ എളുപ്പത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന മത്സരമാണിത്. മികച്ച ബൗളിംഗ് നിരയാണ് അതിന് പ്രധാന കാരണം. മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന ബൗളിംഗ് അപകടകരമാണ്. ജേസന്‍ ബെഹറന്‍ഡോര്‍ഫ്, പാറ്റ് കമ്മിന്‍സ് എന്നിവരും പേസ് നിരയിലുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പോലെയുള്ള മികച്ച ഓള്‍റൗണ്ടര്‍മാരുമുണ്ട്. അതേസമയം കഗിസോ റബാദ, എന്‍ഗിദി, എന്നീ ബൗളര്‍മാര്‍ ഉണ്ടെങ്കിലും കാര്യമായ ഫോമില്ലാത്തത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

{headtohead_cricket_6_1}

Story first published: Friday, July 5, 2019, 23:06 [IST]
Other articles published on Jul 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+