Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന റാങ്കിങില്‍ ആസ്‌ത്രേലിയക്ക് വന്‍ തിരിച്ചടി; ലോക ചാംപ്യന്‍മാര്‍ കൂപ്പുകുത്തിയത് 34 വര്‍ഷത്തെ ഏറ്റവും മോശം റാങ്കിങിലേക്ക്

ദുബയ്: ഏകദിന ലോകകപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ നിലവിലെ ലോക ചാംപ്യന്‍മാരായ ആസ്‌ത്രേലിയക്ക് ആഘാതമായി പുതിയ ഏകദിന റാങ്കിങ്. ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ് പുറത്തുവന്നപ്പോള്‍ 34 വര്‍ഷത്തെ ഏറ്റവും മോശം റാങ്കിങിലേക്ക് ഓസീസ് കൂപ്പുകുത്തി. ഐസിസി ഏകദിന റാങ്കിങില്‍ ആറാം സ്ഥാനത്തേക്കാണ് ഓസീസ് പട വീണത്.

crickt

1984ലാണ് ഇതിനു മുന്‍പ് ഓസീസ് ആറാം റാങ്കിങിലെത്തിയത്. നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും ഓസീസ് തോല്‍വി വഴങ്ങിയിരുന്നു. ഓസീസിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയ പാകിസ്താന്‍ റാങ്കിങില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. അവസാന 10 ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഓസീസിന് ജയിക്കാനായത്. നിലവില്‍ 102 പോയിന്റാണ് അഞ്ചാം സ്ഥാനക്കാരായ പാകിസ്താനും ആറാമതുള്ള ഓസീസിനും.

124 പോയിന്റുായി ഇംഗ്ലണ്ടാണ് ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്ത്. 122 പോയിന്റുമായി ഇന്ത്യ തൊട്ടുപിന്നിലുണ്ട്. ദക്ഷിണാഫ്രിക്ക 113 ഉം ന്യൂസിലാന്‍ഡ് 112 ഉം പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. ബംഗ്ലാദേശ് (93 പോയിന്റ്), ശ്രീലങ്ക (77), വെസ്റ്റ് ഇന്‍ഡീസ് (69), അഫ്ഗാനിസ്താന്‍ (63) എന്നിവരാണ് യഥാക്രമം ഏഴു മുതല്‍ 10 സ്ഥാനങ്ങളില്‍.

Story first published: Tuesday, June 19, 2018, 15:48 [IST]
Other articles published on Jun 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+