For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക്കിസ്ഥാനോട് നാണംകെട്ട തോല്‍വി; ഓസ്‌ട്രേലിയ റാങ്കിങ്ങില്‍ കുത്തനെ താഴോട്ട്

അബുദാബി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ തോറ്റ് ടെസ്റ്റ് പരമ്പര അടിയറവ് വെച്ച ഓസ്‌ട്രേലിയയ്ക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും കനത്ത തിരിച്ചടി. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അവര്‍ അഞ്ചാം സ്ഥാനത്തേക്കാണ് പതിച്ചത്. ഒരുകാലത്ത് ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയ പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ആത്മവിശ്വാസം തിരിച്ചുപിടിച്ചിട്ടില്ല.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് 106 പോയന്റുമായി സൗത്ത് ആഫ്രിക്കയ്ക്ക് പിന്നില്‍ മൂന്നാമതായിരുന്നു ഓസ്‌ട്രേലിയ. പരമ്പര അവസാനിക്കുമ്പോള്‍ 102 പോയന്റുമായി ന്യൂസിലന്‍ഡിനും താഴെയായി. 116 പോയന്റുമായി ഇന്ത്യയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്. ശ്രീലങ്ക ആറാമതും പാക്കിസ്ഥാന്‍ ഏഴാമതുമാണ്. പരമ്പര 2-0ത്തിന് ജയിച്ചിരുന്നെങ്കില്‍ ശ്രീലങ്കയെ മറികടക്കാന്‍ പാക്കിസ്ഥാന് കഴിയുമായിരുന്നു.

australia

തോല്‍വി വളരെ നിരാശാജനകമാണെന്നാണ് ഓസീസ് ക്യാപ്റ്റന്‍ ടിം പെയിന്‍ മത്സരശേഷം പ്രതികരിച്ചത്. ബൗളര്‍മാര്‍ താരതമ്യേന മികച്ച പ്രകടനം നടത്തി. എന്നാല്‍, നിലവാരത്തിലേക്കുയരാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. എല്ലാ വിഭാഗത്തിലും മെച്ചപ്പെടാനുണ്ടായിരുന്നു. പ്രതീക്ഷയോടെയാണ് നാലാംദിനം ബാറ്റിങ്ങിനിറങ്ങിയത്. കഴിഞ്ഞ ടെസ്റ്റിലെ പോരാട്ടം ആവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നും പെയിന്‍ പറഞ്ഞു.

Story first published: Saturday, October 20, 2018, 9:43 [IST]
Other articles published on Oct 20, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+