Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കോട്ട് ബൊലാന്‍ഡ്; ഇന്ത്യയെ എറിഞ്ഞുവീഴ്ത്തുമോ ഈ ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റ്?

സിഡ്‌നി: ലോകോത്തര ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇല്ലെന്ന് ആശ്വസിക്കാന്‍ വരട്ടെ, ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് മറ്റൊരു ഫാസ്റ്റ് ബൗളിംഗ് പരീക്ഷണം ഇത്തവണ നേരിടേണ്ടി വരും. മറ്റാരുമല്ല, പുതുമുഖ ഫാസ്റ്റ് ബൗളര്‍ സ്‌കോട്ട് ബൊലാന്‍ഡ്. ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിലെ മിന്നും പ്രകടനത്തിന്റെ മികവിലാണ് സ്‌കോട്ട് ഓസ്‌ട്രേലിയയുടെ ദേശീയ ടീമില്‍ എത്തിയിരിക്കുന്നത്.

സ്‌കോട്ട് ബൊലാന്‍ഡ് മാത്രമല്ല മറ്റൊരു പുതുമുഖമായ ജോവല്‍ പാരീസും ഓസീസ് ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നുണ്ട്. പക്ഷേ സ്‌കോട്ട് ബൊലാന്‍ഡിനെ ശരിക്കും പേടിച്ചേ പറ്റൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റ് എന്നാണ് സ്‌കോട്ട് ബൊലാന്‍ഡ് അറിയപ്പെടുന്നത് തന്നെ. ഇന്നിംഗ്‌സിന്റെ അവസാന ഭാഗത്ത് പന്തെറിയാന്‍ സ്‌കോട്ട് ബൊലാന്‍ഡിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് എന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വേഡ് പറയുന്നത്.

scottboland-aus

ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് വേണ്ടിയാണ് 26 കാരനായ ഈ ഫാസ്റ്റ് ബൗളര്‍ കളിക്കുന്നത്. ശക്തരായ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കെട്ടുകെട്ടിക്കാന്‍ സ്‌കോട്ട് ബൊലാന്‍ഡിന് പറ്റുമെന്ന പ്രതീക്ഷയിലാണ് മാത്യു വേഡ്. ഫാസ്റ്റ് ബൗളിംഗിന് പേരുകേട്ട പെര്‍ത്തിലെ വാക്കയിലാണ് ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ മത്സരം. ജനുവരി 12നാണ് ഈ ഏകദിനം. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് പിന്നാലെ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയുമുണ്ട്.

Story first published: Friday, January 8, 2016, 17:02 [IST]
Other articles published on Jan 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+