Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരിക്കലും തോല്‍ക്കാനാഗ്രഹിക്കാത്തവനാണ് കോലി- ഓസീസിന് മുന്നറിയിപ്പ് നല്‍കി ഡാരന്‍ ലീമാന്‍

സിഡ്‌നി: ഇന്ത്യക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശംസിച്ച് മുന്‍ ഓസീസ് പരിശീലകന്‍ ഡാരന്‍ ലീമാന്‍. തോല്‍ക്കാന്‍ മനസില്ലാത്തവനെന്നാണ് കോലിയെ ലീമാന്‍ വിശേഷിപ്പിച്ചത്. പരമ്പരയ്ക്ക് മുന്നോടിയായി ഓസീസ് ടീമിനുള്ള മുന്നറിയിപ്പ് കൂടിയാണ് ലീമാന്റെ വാക്കുകള്‍. 'അവന്‍ ഒരു ടെസ്റ്റ് മാത്രമാണ് കളിക്കുന്നതെങ്കില്‍ ജയിക്കാനായി 100 ശതമാനവും കളത്തില്‍ നല്‍കും. അത്തരത്തിലാണ് അവന്റെ ശൈലി. വളരെ ആത്മവിശ്വാസത്തോടെ കളിക്കുന്ന കോലി ഒരിക്കലും തോല്‍ക്കാന്‍ ആഗ്രഹിക്കാത്തവനാണ്. ബൗണ്ടറികള്‍ക്കായി അവന്‍ നിരന്തരം പരിശ്രമിക്കും. എല്ലാ മത്സരവും ജയിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. 2017 സീരിയസ് വളരെ ആവേശകരമാകാന്‍ കാരണം കോലിയാണ്'-സിഡ്‌നി മോര്‍ണിങ് ഹെരാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ലീമാന്‍ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോഡുള്ള താരമാണ് കോലി. ഓസ്‌ട്രേലിയയില്‍ നാല് സെഞ്ച്വറി അദ്ദേഹം നേടിയിട്ടുണ്ട്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ടെസ്റ്റില്‍ കോലിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ആദ്യ ടെസ്റ്റിന് ശേഷം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി കോലി നാട്ടിലേക്ക് മടങ്ങും. ഇന്ത്യയെ സംബന്ധിച്ചത് കടുത്ത തിരിച്ചടിയാവും. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള രോഹിത് പൂര്‍ണ്ണ ആരോഗ്യവാനല്ല. അതിനാല്‍ത്തന്നെ ടെസ്റ്റ് പരമ്പര കളിക്കുമോയെന്ന് കണ്ടറിയണം. ഓസ്‌ട്രേലിയയുടെ മികച്ച പരിശീലകന്‍മാരിലൊരാളായിരുന്ന ലീമാന്‍ പന്ത് ചുരണ്ടലിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ ഭാഗമായി ഓസീസ് ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുകയായിരുന്നു. നിലവില്‍ ജസ്റ്റിന്‍ ലാംഗറാണ് ഓസീസ് ടീമിന്റെ പരിശീലകന്‍.

darrenlehmann-viratkohli

മുന്‍ ഓസീസ് താരം ഗ്രേഗ് ചാപ്പലും കോലിയെ പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് കോലിയെ അദ്ദേഹം വിശേഷിപ്പിച്ചത്. 'നിലവില്‍ ലോകത്തില്‍ വളരെ സ്വാധീനമുള്ളതും ഏറ്റവും മികച്ചവനുമായ താരം വിരാട് കോലിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കൃത്യമായ കാഴ്ചപ്പാടുകള്‍ അവനുണ്ട്. അത് തുറന്ന് പറയാന്‍ അവന് സന്തോഷം മാത്രമാണുള്ളത്. സഹതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നവനാണ് കോലി'-ചാപ്പല്‍ പറഞ്ഞു. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നുണ്ട്.

Story first published: Tuesday, November 17, 2020, 9:56 [IST]
Other articles published on Nov 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+