Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് പരമ്പര: നാലാം നമ്പറില്‍ കോലിക്ക് പകരക്കാരനാര്? സാധ്യത ഈ അഞ്ചുപേരില്‍ ഒരാള്‍ക്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. നിലവില്‍ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് പരിശോധനയ്ക്ക് ശേഷം പരിശീലനം ആരംഭിച്ചിട്ടുണ്ട്. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് കോലിയുടെ മടക്കം. കോലിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. ടെസ്റ്റില്‍ കോലിക്ക് പകരക്കാരാനാവുക ആരെന്നത് വലിയ ചോദ്യമാണ്. നാലാം നമ്പറില്‍ കോലിക്ക് പകരം ടെസ്റ്റ് ടീമില്‍ ഇറങ്ങാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

21കാരന്‍ ശുബ്മാന്‍ ഗില്ലാണ് കോലിയുടെ പകരക്കാരനായി നാലാം നമ്പറില്‍ ഇറങ്ങാന്‍ സാധ്യത കല്‍പ്പിക്കുന്ന ഒരു താരം. ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ച് വലിയ അനുഭവസമ്പത്തില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ശുബ്മാന്‍. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ കോലിയുടെ പകരക്കാരനായി ശുബ്മാന് തിളങ്ങാന്‍ സാധിക്കുമോയെന്ന് കണ്ട് തന്നെ അറിയണം. 21 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 73.55 ശരാശരിയില്‍ 2133 റണ്‍സാണ് ഗില്‍ നേടിയിട്ടുള്ളത്. 268 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്തവണത്തെ ഐപിഎല്ലിലും തരക്കേടില്ലാതെ കളിക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിരുന്നു.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ടെസ്റ്റ് ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ കോലിക്ക് പകരക്കാരാനായി നാലാം നമ്പറിലിറങ്ങാന്‍ കൂടുതല്‍ സാധ്യത കെ എല്‍ രാഹുലിനാണ്. വിദേശ മൈതാനങ്ങളില്‍ കളിച്ചുള്ള അനുഭവസമ്പത്തിനൊപ്പം നിലവിലെ മികച്ച ഫോമും രാഹുലിന് അനുകൂലമാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപിന് ഉടമയായിരുന്നു രാഹുല്‍. 60 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്നായി 34.59 ശരാശരിയില്‍ 2006 റണ്‍സാണ് 28കാരനായ രാഹുല്‍ നേടിയിട്ടുള്ളത്. എന്നാല്‍ നാലാം നമ്പറില്‍ ഇതുവരെ ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ രാഹുല്‍ കളിച്ചിട്ടില്ല.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യ നാലാം നമ്പറില്‍ സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു താരം രോഹിത് ശര്‍മയാണ്. പരിക്കിന്റെ പിടിയിലായ രോഹിത് ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് കളിക്കുന്നത്. ഓപ്പണര്‍ എന്ന നിലയില്‍ മികച്ച റെക്കോഡ് രോഹിതിനുണ്ടെങ്കിലും നാലാം നമ്പറില്‍ എത്രത്തോളം മികവ് കാട്ടാന്‍ കഴിയുമെന്ന് കണ്ടറിയണം. സീനിയര്‍ താരമെന്ന നിലയില്‍ കോലിയുടെ അഭാവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ രോഹിത് ബാധ്യസ്ഥനാണ്. അവസാന ആറ് ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയും രോഹിത് നേടിയിട്ടുണ്ട്. കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ രോഹിത് നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹനുമ വിഹാരി

ഹനുമ വിഹാരി

സമീപ കാലത്തായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സജീവ സാന്നിധ്യമാണ് ഹനുമ വിഹാരി. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ഹനുമ വിഹാരിയും ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലടക്കം കളിച്ച് വലിയ അനുഭവസമ്പത്തുള്ള വിഹാരിയെ നാലാം നമ്പറിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ക്ലാസിക് ശൈലിയുള്ള വിഹാരിയെ പുജാരക്കും രഹാനെയ്ക്കുമൊപ്പം പ്രധാന താരങ്ങളിലൊരാളായാണ് ഇന്ത്യ പരിഗണിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6860 റണ്‍സാണ് വിഹാരിയുടെ പേരിലുള്ളത്.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

നിലവില്‍ ടെസ്റ്റിലെ ഇന്ത്യയുടെ അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനായ അജിന്‍ക്യ രഹാനെയെ നാലാം നമ്പറില്‍ ഇന്ത്യ ഇറക്കാന്‍ സാധ്യതയുണ്ട്. ടെസ്റ്റ് വൈസ് ക്യാപ്റ്റനായ രഹാനെ കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കേണ്ട താരമാണ്. അതിനാല്‍ത്തന്നെ നാലാം നമ്പറില്‍ രഹാനെ എത്തിയേക്കും. ഓസ്‌ട്രേലിയന്‍ മൈതാനങ്ങളില്‍ കളിച്ച് അനുഭവസമ്പത്തുള്ള സീനിയര്‍ താരമാണ് രഹാനെ. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും ഓസ്‌ട്രേലിയയില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് രഹാനെ.

Story first published: Monday, November 16, 2020, 12:58 [IST]
Other articles published on Nov 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+