ഓസീസ് പരമ്പര: പരിക്കേറ്റവര്‍ക്ക് പകരക്കാരാവാന്‍ സാധ്യതയുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍
സിഡ്‌നി: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഈ മാസം അവസാനത്തോടെ ആരംഭം കുറിക്കുകയാണ്. 27ന് നടക്കുന്ന ഏകദിന മത്സരത്തോടെയാവും പരമ്പര തുടങ്ങുക. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ 2019ല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ ഇത്തവണത്തെ പരമ്പര അഭിമാന പോരാട്ടമാണ്. എന്നാല്‍ പരിക്ക് ഇന്ത്യക്ക് വലിയ തലവേദനയാണുണ്ടാക്കുന്നത്. രോഹിത് ശര്‍മ,ഇഷാന്ത് ശര്‍മ തുടങ്ങി പല താരങ്ങളും പരിക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തില്‍ ഉത്തമ പകരക്കാരെ കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. ഓസീസ് പരമ്പരയില്‍ പരിക്കേറ്റവര്‍ക്ക് പകരക്കാരായി ഇനിയും ടീമിലെത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന്‍
മുന്‍ ഇന്ത്യ അണ്ടര്‍ 19 ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് താരവുമായ ഇഷാന്‍ കിഷനാണ് പകരക്കാരായി ടീമിലെത്താന്‍ സാധ്യതയുള്ള ഒരു താരം. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്റെ സാന്നിധ്യം ഇന്ത്യക്ക് കരുത്താവും. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ ഇഷാന് സാധിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹയ്ക്ക് പരിക്കാണ്. പകരം റിഷഭ് പന്ത് ടീമിലുണ്ടെങ്കിലും മോശം ഫോം തുടര്‍ന്നാല്‍ പകരക്കാരനാവാന്‍ വിക്കറ്റ് കീപ്പറില്ല. അതിനാല്‍ പകരക്കാരനായി ഇഷാനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

സൂര്യകുമാര്‍ യാദവ്
ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച സൂര്യകുമാറും പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുള്ള താരമാണ്. പരിമിത ഓവര്‍ ക്രിക്കറ്റിലാവും താരം കൂടുതല്‍ ശോഭിക്കുക. ടി20യില്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം സൂര്യകുമാറിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. മൂന്നാം നമ്പറിലാണ് താരത്തിന് കൂടുതല്‍ മികവ്. നിലവില്‍ രോഹിത് ശര്‍മയുടെ അഭാവം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയെ ബാധിക്കാനിടയുണ്ട്.

കാര്‍ത്തിക് ത്യാഗി
ടി20 ഫോര്‍മാറ്റില്‍ ബൗളിങ് നിരയിലേക്ക് പകരക്കാരനായി എത്താന്‍ സാധ്യതയുള്ള യുവ ബൗളറാണ് കാര്‍ത്തിക് ത്യാഗി. ഇത്തവണത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കാര്‍ത്തികിന് സാധിച്ചിരുന്നു. നിലവില്‍ നെറ്റ് ബൗളറായി കാര്‍ത്തിക് ത്യാഗി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ബൗളര്‍ക്ക് പരിക്കേറ്റാല്‍ കാര്‍ത്തികിന് ഇന്ത്യന്‍ ജഴ്‌സിയില്‍ അവസരം ലഭിച്ചേക്കും.

ശിവം ദുബെ
മീഡിയം പേസ് ഓള്‍റൗണ്ടറായ ശിവം ദുബെയ്ക്കും പകരക്കാരനായി അവസരം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ്. ഹര്‍ദിക് പാണ്ഡ്യ നിലവില്‍ ടീമിലുണ്ടെങ്കിലും പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ബോള്‍ ചെയ്യാനാവുന്നില്ല. അതിനാല്‍ത്തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍കൂടിയായ ശിവം ദുബെയെ മധ്യനിരയിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന ശിവം ദുബെയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

ദേവദത്ത് പടിക്കല്‍
ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം തിളങ്ങിയ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് ദേവ്ദത്ത് പടിക്കല്‍. അരങ്ങേറ്റ സീസണില്‍ത്തന്നെ എമര്‍ജിങ് പ്ലേയറായി മാറിയ ദേവ്ദത്തിനെ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഓപ്പണര്‍മാര്‍ക്ക് പരിക്കേറ്റാലാണ് ഈ സാധ്യതയുള്ളത്. നിലവില്‍ ടി20യില്‍ രോഹിത് ഓപ്പണറായില്ല. ശിഖര്‍ ധവാനും കെ എല്‍ രാഹുലുമാവും പകരം ഓപ്പണര്‍മാരായി ഇറങ്ങാന്‍ സാധ്യത. മായങ്ക് അഗര്‍വാള്‍ പകരക്കാരനായി ഉണ്ടെങ്കിലും അദ്ദേഹവും പരിക്കിന്റെ പിടിയിലാണ്. അതിനാല്‍ത്തന്നെ ദേവ്ദത്തിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications