Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ റെക്കോര്‍ഡ് ഓസീസിനൊപ്പമാണ്, നോക്കൗട്ടില്‍ ആരൊക്കെ വന്നാലും പിഴയ്ക്കില്ല, കണക്കുകള്‍ ഇങ്ങനെ

ലണ്ടന്‍: ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ കണക്കുകളും കാര്യങ്ങളും ഇംഗ്ലണ്ടിന് അനുകൂലമല്ല. ഓസ്‌ട്രേലിയക്ക് എതിരാളികള്‍ക്കെതിരെ കണക്കുകളില്‍ വലിയ മുന്‍തൂക്കമുണ്ട്. ഓസ്‌ട്രേലിയ വിജയിച്ചാല്‍ 1975 മുതല്‍ എട്ട് ഫൈനലുകളില്‍ കളിക്കുന്ന നേട്ടം ഓസീസിന് സ്വന്തമാക്കാം. അതേസമയം സെമിയില്‍ ഇതുവരെ ഓസ്‌ട്രേലിയ ആരോടും തോറ്റിട്ടില്ല എന്ന റെക്കോര്‍ഡാണ് ഉള്ളത്. അതേസമയം ഇംഗ്ലണ്ട് ജയിച്ചാല്‍ ന്യൂസിലന്റിനെ അവര്‍ ഫൈനലില്‍ നേരിടും. പുതിയൊരു ലോക ചാമ്പ്യനെ ലഭിക്കുകയും ചെയ്യും.

1

1975 മുതല്‍ 2015 വരെ ഓസ്‌ട്രേലിയ ഒരിക്കല്‍ പോലും ലോകകപ്പിന്റെ സെമിയില്‍ തോറ്റിട്ടില്ല. ഏഴുതവണ അവര്‍ സെമി ഫൈനലിലെത്തി. ഇതില്‍ അഞ്ച് തവണയും അവര്‍ കിരീടം നേടി. രണ്ട് തവണ പരാജയപ്പെട്ടു. ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന് സമാനമായ റെക്കോര്‍ഡാണിത്. 1975ല്‍ ഇംഗ്ലണ്ടിനെ 93 റണ്‍സിന് പുറത്താക്കിയ ഓസീസ് അനായാസം വിജയം നേടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ആറിന് 39 എന്ന നിലയിലേക്ക് അവര്‍ പൊരുതിയാണ് വിജയം നേടിയത്. ആ വര്‍ഷം വെസ്റ്റിന്‍ഡീസിനോട് ഓസ്‌ട്രേലിയ ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു.

1987ലാണ് ഓസ്‌ട്രേലിയ അടുത്ത സെമി ഫൈനല്‍ കളിച്ചത്. പാകിസ്താനായിരുന്നു എതിരാളി. എന്നാല്‍ പാകിസ്താനെ അവരുടെ നാട്ടില്‍ വെച്ച് സെമിയില്‍ തകര്‍ത്ത് ഓസീസ് ഫൈനലിലെത്തി. പിന്നീട് ജേതാക്കളാവുകയും ചെയ്തു. ഇംഗ്ലണ്ടിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. 1996ലാണ് ഓസ്‌ട്രേലിയ സെമിയില്‍ അടുത്തതായി കളിച്ചത്. 207 റണ്‍സാണ് ആകെ ഓസീസ് എടുത്തത്. വെസ്റ്റിന്‍ഡീസ് രണ്ടിന് 165 റണ്‍സില്‍ നില്‍ക്കുകയായിരുന്നു മറുപടി ബാറ്റിംഗില്‍. എന്നാല്‍ 202 റണ്‍സിന് അവരെ പുറത്താക്കി ഓസ്‌ട്രേലിയ വീണ്ടും ഫൈനലിലെത്തി. അവിടെ ശ്രീലങ്കയോട് പരാജയപ്പെടുകയും ചെയ്തു.

1999ല്‍ ഓസ്‌ട്രേലിയ വീണ്ടും സെമിയിലെത്തി 213 റണ്‍സിന് പുറത്തായെങ്കിലും അവിടെ ക്ലൂസ്‌നറുടെ ഹീറോയിസത്തെ മറികടന്ന് ഓസ്‌ട്രേലിയ ഫൈനലിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ മികവാണ് അവരെ ഫൈനലിലെത്തിച്ചത്. ഫൈനലില്‍ പാകിസ്താനെ വീഴ്ത്തി ടീം കിരീടം നേടുകയും ചെയ്തു. 2003ലെ സെമിയില്‍ 212 റണ്‍സില്‍ ഒതുങ്ങിയെങ്കിലും മഴനിയമ പ്രകാരം 48 റണ്‍സിന് ലങ്കയെ മറികടക്കാന്‍ ഓസീസിന് സാധിച്ചു. ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തി കിരീടം നേടുകയും ചെയ്തു. 2007ല്‍ ദക്ഷിണാഫ്രിക്കയെ അനായാസം വീഴ്ത്തി ടീം കിരീടം നേടി. 2015ലും ഇന്ത്യയെ സെമിയില്‍ പരാജയപ്പെടുത്തിയ ഓസീസ് കിരീടം നേടി. ഇത്രയും റെക്കോര്‍ഡുള്ളത് കൊണ്ട് ഇംഗ്ലണ്ട് വിജയിക്കുമോ എന്ന കണ്ടറിയണം.

Story first published: Thursday, July 11, 2019, 18:13 [IST]
Other articles published on Jul 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+