Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ ജയിംസ് ഫോക്‌നറിന് വിലക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ താരം ജയിംസ് ഫോക്‌നറിന് 4 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിലക്ക്. ഇംഗ്ലണ്ടില്‍ വെച്ച് മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിനാണ് ഫോക്‌നറെ വിലക്കിയിരിക്കുന്നത്. ഐ പി എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മിന്നും താരമായ ഫോക്‌നര്‍ ഇന്ത്യയിലെ കാണികള്‍ക്കും പരിചിതനാണ്. ഫോക്‌നറുടെ ടീമായ രാജസ്ഥാന്‍ റോയല്‍സ് ഒത്തുകളിയുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം വിലക്ക് നേരിടുകയാണ്.

ഈ മാസം ആദ്യം ഇംഗ്ലണ്ടില്‍ മദ്യപിച്ചു വാഹനമോടിച്ചു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷാ നടപടി എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു പ്രസ്താവനയില്‍ അറിയിച്ചു. ക്രിക്കറ്റിന്റെ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല ഫോക്‌നറുടെ പ്രവൃത്തിയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ നിരീക്ഷിച്ചു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസാണ് ഫോക്‌നര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

jamesfaulkner

സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ജെയിംസ് ഫോക്‌നര്‍ സമ്മതിച്ചിരുന്നു. ജൂലൈ 21 ന് ഫോക്‌നര്‍ക്കെതിരായ കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കേയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ നടപടി. ഫോക്‌നറുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് അനുവദനീയമായതിന്റെ ഇരട്ടിയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത ഫോക്‌നറെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

ശിക്ഷാ നടപടി പ്രകാരം സെപ്തംബര്‍ 5 വരെയുള്ള കളികളില്‍ ഫോക്‌നര്‍ക്ക് കളിക്കാനാകില്ല. അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനും എതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍. വെടിക്കെട്ട് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറുമായ ഫോക്‌നര്‍ കളിക്കളത്തില്‍ മാന്യമായി പെരുമാറുന്ന താരമാണ്.

Story first published: Wednesday, July 15, 2015, 12:21 [IST]
Other articles published on Jul 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+