വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്ലീന്‍ബൗള്‍ഡ്! ഓസീസ് നടിയെ 'കറക്കിവീഴ്ത്താന്‍' പതിനെട്ടടവും പയറ്റി വോണ്‍, സിനിമയിലേക്കും ഓഫര്‍

അറിയപ്പെടുന്ന നടിയും നിര്‍മാതാവുമാണ് മാര്‍ഗോട്ട് റോബി

പ്രശസ്ത ഓസ്‌ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബിയെ വളച്ചെടുക്കാന്‍ പതിനെട്ട് അടവുകളും പയറ്റുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണെന്നു റിപ്പോര്‍ട്ടുകള്‍. ഇതിനു വേണ്ടി എല്ലാ വഴികളും വോണ്‍ തേടുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു തവണ അക്കാഡമി അവാര്‍ഡിന് നോമിനേഷന്‍ ലഭിച്ചിട്ടുള്ള മാര്‍ഗോട്ട് നാലു തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും അഞ്ചു തവണ ബാഫ്ത പുരസ്‌കാരവും നേടിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ മാര്‍ഗോട്ടിനോടുള്ള തന്റെ ആരാധനയും ഇഷ്ടവുമെല്ലാം വോണ്‍ തുടര്‍ച്ചയായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഇവരുടെ ഒരു പോസ്റ്റ് പോലും വിടാതെ ലൈക്ക് ചെയ്യുന്ന വോണ്‍ ചിലതിനാവട്ടെ കമന്റും രേഖപ്പെടുത്തുണ്ട്. ഇതോടെയാണ് 51 കാരനായ വോണിന്റെ പെരുമാറ്റത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

 കീപ്പ് റോക്കിങ് മാര്‍ഗോട്ട്

കീപ്പ് റോക്കിങ് മാര്‍ഗോട്ട്

മാര്‍ഗറ്റിന്റെ ഒരു പോസ്റ്റിനു താഴെ കീപ്പ് റോക്കിങ് മാര്‍ഗോട്ടെന്നായിരുന്നു അടുത്തിടെ വോണിന്റെ ഒരു കമന്റ്. വനിതാ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിനു കീഴെ ഓസിയെന്നു കമന്റ് ചെയ്ത വോണ്‍ കൈയടിക്കുന്ന ഇമോജിയും പോസ്റ്റ് ചെയ്തിരുന്നു.
കുറച്ചു കാലമായി മാര്‍ഗോട്ടിനെ വോണ്‍ വിടാതെ പിന്തുടരുന്നതായും അവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു അവസരവും അദ്ദേഹം നഷ്ടപ്പെടുത്താറില്ലെന്നും ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

 സിനിമയിലേക്കും ഓഫര്‍

സിനിമയിലേക്കും ഓഫര്‍

മാര്‍ഗോട്ടുമായി കൂടുതല്‍ അടുപ്പം സൃഷ്ടിച്ചെടുക്കുന്നതിനായി തന്നെക്കുറിച്ച് അണിയറയില്‍ ഒരുങ്ങുന്ന സിനിമയിലേക്കു മുന്‍ ഭാര്യ സിമോണെ കല്ലാഹന്റെ റോളിലേക്കേും അവരെ ക്ഷണിക്കാന്‍ വോണ്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു മാര്‍ഗോട്ടിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അടുത്തറിയാനും തന്നെ സഹായിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.
ചെറുപ്പകാലത്തെ കല്ലാഹന്റെ രൂപവുമായി മാര്‍ഗോട്ടിന് ഏറെ സാമ്യമുണ്ടെന്നാണ് വോണ്‍ ചിന്തിക്കുന്നത്. ഇതാവാം ഇവരോട് അദ്ദേഹത്തിന് താല്‍പ്പര്യം വര്‍ധിക്കാന്‍ കാരണമെന്നാണ് അണിയറയിലെ സംസാരം. ഏതുവിധേനയും മാര്‍ഗോട്ടിനെ തന്റെ ജീവിതത്തിലേക്കു കൊണ്ടാവരാന്‍ വോണ്‍ ആലോചിക്കുന്നതായും ചിലര്‍ സൂചിപ്പിക്കുന്നു.

 മാര്‍ഗോട്ട് ഓഫര്‍ സ്വീകരിച്ചേക്കും

മാര്‍ഗോട്ട് ഓഫര്‍ സ്വീകരിച്ചേക്കും

വോണിന്റെ ആത്മകഥ പ്രമേയമാക്കിയുള്ള സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ഓസ്‌ട്രേലിയക്കു പുറത്തും വലിയ ആരാധകപിന്തുണയുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ വോണിനെക്കുറിച്ചുള്ള സിനിമയ്ക്കു ഇന്ത്യ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും വലിയ സ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്.
അതിനാല്‍ തന്നെ സിനിമയില്‍ വോണിന്റെ ഭാര്യയുടെ റോള്‍ മാര്‍ഗോട്ടിനു നിരസിക്കുക ബുദ്ധിമുട്ടാവും. ആഗോള തലത്തില്‍ ശ്രദ്ധിക്കാനിടയുള്ള സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞാല്‍ അതു തന്റെ താരമൂല്യം ഇനിയും വര്‍ധിപ്പിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

Story first published: Tuesday, May 11, 2021, 13:03 [IST]
Other articles published on May 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X