
സിഡ്‌നി: ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് അടുത്തിടെ കളിക്കളത്തില്‍ തിരിച്ചെത്തിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. മധ്യനിര ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്‌സോംബ്, പേസര്‍ ജോഷ് ഹാസ്സ്ല്‍വുഡ് എന്നിവരാണ് തഴയപ്പെട്ട പ്രമുഖര്‍. സ്മിത്ത് ടീമില്‍ തിരികെയെത്തിയെങ്കിലും ആരോണ്‍ ഫിഞ്ച് തന്നെയാണ് ലോകകപ്പില്‍ ഓസീസിനെ നയിക്കുക.

അലെക്‌സ് കാരിയാണ് ലോകകപ്പ് ടീമിലെ ഏക വിക്കറ്റ് കീപ്പര്‍. നതാന്‍ ലിയോണു് ആദം സാംപയും സ്പിന്നര്‍മാരായി ടീമിലെത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ജൈ റിച്ചാര്‍ഡ്‌സന്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ് എന്നിവരാണ് പേസര്‍മാര്‍. ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ആഷസിലും വരാനിരിക്കുന്ന പരമ്പരകളിലും ഓസീസിന്റെ അവിഭാജ്യ ഘടകമായിരിക്കും ഹാസ്സ്ല്‍വുഡെന്നു മുഖ്യ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് പറഞ്ഞു. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ലോകകപ്പില്‍ ജൂണ്‍ ഒന്നിനാണ് ആദ്യ മല്‍സരത്തിനിറങ്ങുന്നത്. അഫ്ഗാനിസ്താനാണ് ഓസീസിന്റെ എതിരാളികള്‍.
ഓസ്‌ട്രേലിയന്‍ ടീം
ആരോണ്‍ ഫിഞ്ച് (ക്യാ്പ്റ്റന്‍), ഉസ്മാന്‍ ഖ്വാജ, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്,
ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയ്ണിസ്, അലെക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജൈ റിച്ചാര്‍ഡ്‌സന്‍, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്, നതാന്‍ ലിയോണ്‍, ആദം സാംപ.