Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: സ്വപ്‌നത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ് അഫ്ഗാന്‍... കപ്പിനരികെ കംഗാരുപ്പട

ക്രൈസ്റ്റ്ചര്‍ച്ച്: അട്ടിമറി ജയങ്ങളിലൂടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിലെ കറുത്ത കുതിരകളായി മാറിയ അഫ്ഗാനിസ്താന്‍െ സ്വപ്‌നക്കുതിപ്പ് സെമി ഫൈനലില്‍ അവസാനിച്ചു. മൂന്നു തവണ ജേതാക്കളായ ഓസ്‌ട്രേലിയയാണ് അഫ്ഗാന്റെ അവിസ്മരണീയ കുതിപ്പിന് ബ്രേക്കിട്ടത്. ആദ്യ സെമിയില്‍ അഫ്ഗാനെ ആറു വിക്കറ്റിന് തകര്‍ത്ത് കംഗാരുപ്പട വീണ്ടുമൊരു കലാശപ്പോരിന് യോഗ്യത നേടി. ബാറ്റിങിലും ബൗളിങിലുമെല്ലാം അഫ്ഗാനെ ഒരുപോലെ നിഷ്പ്രഭരാക്കിയാണ് ഓസീസിന്റെ മുന്നേറ്റം.

1

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 200നുള്ളില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ തന്നെ ഓസീസ് വിജയമുറപ്പിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ഇക്രം അലിയുടെ (80) ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ അഫ്ഗാന്‍ ബാറ്റിങ് നിര പൂര്‍ണ പരാജയമായിരുന്നു. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് മാത്രമാണ് പിന്നീട് അഫ്ഗാന്‍ നിരയില്‍ 20 തികച്ച ഏക താരം. നാലു വിക്കറ്റെടുത്ത ജൊനാതന്‍ മെലോയാണ് അഫ്ഗാന്റെ അന്തകനായി മാറിയത്. സാക്ക് ഇവന്‍സ് രണ്ടു വിക്കറ്റ് നേടി.

2

മറുപടി ബാറ്റിങില്‍ 37.3 ഓവറില്‍ വെറും നാലു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയത്തിലേക്ക് കുതിച്ചെത്തി. ഓപ്പണര്‍ ജാക്ക് എഡ്വാര്‍ഡ്‌സിന്റെ (72) അര്‍ധസെഞ്ച്വറിയാണ് ഓസീസ് ബാറ്റിങിന് അടിത്തറയിട്ടത്. ഇന്ത്യന്‍ വംശജനായ പരം ഉപ്പല്‍ 32 റണ്‍സുമായി പുറത്താവാതെ നിന്നു. ഓസീസിന്റെ ടോപ്‌സ്‌കോററായ എഡ്വാര്‍ഡ്‌സാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Monday, January 29, 2018, 10:06 [IST]
Other articles published on Jan 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+