Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹത്തില്‍ കരുത്തുകാട്ടി പാകിസ്താന്‍, ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പ്

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ കരുത്തുകാട്ടി പാകിസ്താന്‍. ഓസ്‌ട്രേലിയ എ ടീമിനെതിരേ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചാണ് പാകിസ്താന്‍ കരുത്തുകാട്ടിയത്. ഒന്നാം ഇന്നിങ്‌സില്‍ 428 റണ്‍സ് അടിച്ചെടുത്ത പാകിസ്താന്‍ ഓസ്‌ട്രേലിയന്‍ എ ടീമിനെ 122 റണ്‍സില്‍ കൂടാരം കയറ്റി. 302 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാകിസ്താന്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഏഴ് റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റ് ശേഷിക്കെ 313 റണ്‍സിന്റെ ലീഡ് പാകിസ്താനുണ്ട്.

ഒന്നാം ഇന്നിങ്‌സില്‍ പാക് ബാറ്റിങ് നിര തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ബാബര്‍ അസാം (157) ടോപ് സ്‌കോററായപ്പോള്‍ ആസാദ് ഷെഫീക്കും (119) സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ അസര്‍ അലിക്ക് (11) തിളങ്ങാനായില്ല. യാസിര്‍ ഷാ (53) അര്‍ധ സെഞ്ച്വറി നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി റിച്ചാര്‍ഡ്‌സണ്‍ മൂന്ന് വിക്കറ്റും മൈക്കല്‍ നിസര്‍, റില്ലി മെറീഡിത്ത് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

pakistan

മറുപടി ബാറ്റിങ്ങില്‍ ആതിഥേയരായ ഓസീസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് മാത്രമാണ് (49) അല്‍പ്പമെങ്കിലും ചെറുത്ത് നില്‍ക്കാനായത്. ഉസ്മാന്‍ ഖവാജ (6), ട്രവിസ് ഹെഡ് (13), അലക്‌സ് ക്യാരി(0) എന്നിവരെല്ലാം നിരാശപ്പെടുത്തി. പാകിസ്താനുവേണ്ടി ഇമ്രാന്‍ ഖാന്‍ അഞ്ച് വിക്കറ്റും ഷഹീന്‍ ഷാ അഫ്രീദി, ഇഫ്താര്‍ അഹ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

Story first published: Wednesday, November 13, 2019, 8:57 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+