Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം തല്ലിത്തകര്‍ത്തു, പിന്നെ എറിഞ്ഞുവീഴ്ത്തി, ഓസീസിനോടാ കളി!!

സിഡ്‌നി: പാകിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. നാലാം ഏകദിനത്തില്‍ 86 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് കംഗാരുപ്പട ആഘോഷിച്ചത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മധ്യനിര ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും നിറഞ്ഞാടിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറു വിക്കറ്റിന് 353 റണ്‍സ് വാരിക്കൂട്ടി.

warner

മറുപടിയില്‍ മുഴുവന്‍ ഓവര്‍ ബാറ്റ് ചെയ്യാന്‍ പോലും പാകിസ്താനായില്ല. 43.5 ഓവറില്‍ 267നു പാകിസ്താന്‍ പുറത്തായി. ഷര്‍ജീല്‍ ഖാന്‍ (74) മാത്രമേ പിടിച്ചുനിന്നുള്ളൂ. ജോഷ് ഹാസ്്ല്‍വുഡും ആദം സാംപയും ഓസീസിനുവേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 3-1ന്റെ അപരാജിത ലീഡ് കരസ്ഥമാക്കി
നേരത്തേ വാര്‍ണര്‍ 119 പന്തില്‍ 11 ബൗണ്ടറികളുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെ 130 റണ്‍സാണ് അടിച്ചെടുത്തത്.

മാക്‌സ്‌വെല്‍ 44 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 78 റണ്‍സെടുത്തു. ട്രാവിസ് ഹെഡ്ഡ് (51), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (49) എന്നിവരും മിന്നുന്ന പ്രകടനം നടത്തി. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-സ്മിത്ത് ജോടി 120 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഹസന്‍ അലി പാകിസ്താനു വേണ്ടി അഞ്ചു വിക്കറ്റെടുത്തു.

Story first published: Sunday, January 22, 2017, 16:42 [IST]
Other articles published on Jan 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+