അഡ്ലെയ്ഡ്: മാന്യത നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ ലോക ക്രിക്കറ്റിന് മുന്നില്‍ അപഹാസ്യരായവരാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. എതിര് ടീമിനെതിരെ ആധിപത്യം സ്ഥാപിക്കാന്‍ നിരന്തരം പ്രകോപിപ്പിക്കുന്ന വാക്കുകള്‍ പറയുന്നത് ശീലമാക്കിയവരാണ് ഓസ്ട്രേലിയ. പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം വേണമെന്ന് ടീം മാനേജ്മെന്റ് നിര്‍ദ്ദേശിച്ചിരുന്നു.
ഫ്രീകിക്ക് മാജിക്കുമായി മെസ്സി, ബാഴ്സയ്ക്ക് മിന്നും ജയം; ജര്‍മനിയില്‍ ഡോട്മുണ്ടും ബയേണും മുന്നോട്ട്
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ് ഓസ്ട്രേലിയയുടെ സ്ലെഡ്ജിങ്. ഇത്തവണ മാന്യമായി പെരുമാറുമെന്നും പ്രകോപനം ഉണ്ടാകില്ലെന്നും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന് പറയുകയും ചെയ്തു. എന്നാല്‍, പ്രകോപിപ്പിച്ചാല്‍ നോക്കിയിരിക്കില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇതിന് മറുപടി പറഞ്ഞത്. അതുകൊണ്ടുതന്നെ അഡ്ലെയ്ഡ് ടെസ്റ്റ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു.
മാന്യത പുലര്‍ത്തുമെന്ന് ഓസ്ട്രേലിയ പറഞ്ഞിരുന്നെങ്കിലും അതെല്ലാം വാക്കുകളില്‍ ഒതുങ്ങുന്നതായിരുന്നെന്ന് അഡ്ലെയ്ഡ് ടെസ്റ്റ് തെളിയിക്കുകയാണ്. ഓസീസ് ബൗളര്‍മാര്‍ പലതവണ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്കെതിരെ പ്രകോപനവുമായെത്തി. ആക്രമിച്ചു കളിച്ച കെ എല്‍ രാഹുലിന്റെ അടുത്തെത്തി ചില വാചകങ്ങള്‍ പറയാനും ആംഗ്യം കാട്ടാനും ഓസീസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് മടിച്ചില്ല.
ഓപ്പണര്‍ ആയി ഇറങ്ങിയ രാഹുല്‍ 67 പന്തില്‍ 44 റണ്‍സടിച്ചാണ് മടങ്ങിയത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാനും ഇതുവഴി രാഹുലിന് സാധിച്ചു. മത്സരത്തിലെ വിരാട് കോലിയുടെ വിക്കറ്റ് ആഘോഷവും ഇതിനകം വിവാദമായിട്ടുണ്ട്. മുന്‍ താരങ്ങള്‍ ഇതിനെ ഏറ്റുിപിടിച്ചതാണ് വിവാദത്തിനിടയാക്കിയത്. ആദ്യ ടെസ്റ്റ് കഴിയുമ്പോഴേക്കും ഇന്ത്യ ഓസ്ട്രേലിയ പരമ്പര അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു.