ലോകകപ്പ്: ഓസ്‌ട്രേലിയ ഫൈനലിലെത്തും... പക്ഷെ കിരീടം നേടില്ല!! ചാംപ്യന്‍മാര്‍ ഇവരിലൊരാളെന്ന് മഗ്രാത്ത്
മെല്‍ബണ്‍: ഐസിസിയുടെ 12ാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വ്യാഴാഴ്ച തുടക്കമാവുകയാണ്. ആതിഥേയരും കിരീടഫേവറിറ്റുകളിലൊന്നുമായ ഇംഗ്ലണ്ടും ശക്തരായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്ലാതെ റാങ്കിങിലെ ആദ്യ 10 സ്ഥാനക്കാര്‍ മാത്രം അണിനിരക്കുന്ന ടൂര്‍ണമെന്റെന്ന പ്രത്യേകത ഈ ലോകകപ്പിനുണ്ട്.
ജൂലൈ 14നു ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ആര് കപ്പുയര്‍ത്തുമെന്ന കാര്യത്തില്‍ പല പ്രവചനങ്ങളും വന്നു കഴിഞ്ഞു. ഓസ്‌ട്രേലിയക്കൊപ്പം ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് ഇപ്പോള്‍ വിജയികളെ പ്രവചിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയ ഫൈനലിലെത്തും
ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസ്‌ട്രേലിയ തീര്‍ച്ചയായും ലോകകപ്പിന്റെ ഫൈനലില്‍ ഉണ്ടാവുമെന്ന് മഗ്രാത്ത് ഉറപ്പിച്ചു പറയുന്നു. ഫൈനലില്‍ ഓസീസിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടായിരിക്കും ലോക കിരീടം നേടുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വളരെ മികച്ച ഏകദിന ടീമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനുള്ളത്. അവര്‍ തന്നെയാണ് ഈ ലോകകപ്പില്‍ കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലുള്ള ടീം. മികച്ച പ്രകടനം തന്നെ ഇംഗ്ലണ്ട് കാഴ്ചവയ്ക്കുമെന്നാണ് താന്‍ കരുതുന്നതെന്നും മഗ്രാത്ത് പറഞ്ഞു.

ആദ്യമായി ഇംഗ്ലണ്ടിനെ തിരഞ്ഞെടുത്തു
ഇതാദ്യമായാണ് മഗ്രാത്ത് ഓസീസിന്റെ മുഖ്യ എതിരാളികളായ ഇംഗ്ലണ്ടിനെ ഒരു ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായി തിരഞ്ഞെടുത്തത്. നിലവില്‍ ഇംഗ്ലണ്ടിന്റെ ഫോം തന്നെയാണ് ഇത്തവണ തന്നെ അതിനു പ്രേരിപ്പിച്ചതെന്നു മഗ്രാത്ത് വ്യക്തമാക്കി.
ഇംഗ്ലീഷ് ടീമിന്റെ പ്രകടനങ്ങള്‍ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. എത്ര ഗംഭീരമായാണ് അവര്‍ ഓരോ മല്‍സരത്തിലും പെര്‍ഫോം ചെയ്യുന്നത്. പല മല്‍സരങ്ങളിലും കൂറ്റന്‍ സ്‌കോറുകളാണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളതെന്നും പേസ് ഇതിഹാസം ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടല്ലെങ്കില്‍ ഇന്ത്യ
ഇംഗ്ലണ്ടല്ലാതെ മറ്റൊരു ടീമിനെ ലോകകപ്പ് ഫേവറിറ്റുകളായി തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് ഇന്ത്യയായിരിക്കുമെന്ന് മഗ്രാത്ത് വ്യക്തമാക്കി. തോല്‍പ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമുകളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ, ഇംഗ്ലണ്ട് ഇവരിലൊരാളായിരിക്കും ഇത്തവണത്തെ ലോക ചാംപ്യന്‍മാരെന്ന് ഉറപ്പുണ്ട്. ഓസീസിന് മികച്ച പ്രകടനം നടത്താന്‍ കഴിയട്ടെയെന്നും പ്രാര്‍ഥിക്കുന്നു. ഇന്ത്യയെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തുക വളരെ കടുപ്പമായിരിക്കുമെന്നും എംആര്‍എഫ് പേസ് പേസ് ഫൗണ്ടേഷന്റെ കോച്ചിങ് ഡയറക്ടര്‍ കൂടിയായ മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications