Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹെഡിന് സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍, കിവീസിന് തകര്‍ച്ച തുടക്കം

മെല്‍ബണ്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 467 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറി നേടിയ ട്രവിസ് ഹെഡിന്റെ (114) ബാറ്റിങ്ങാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് കരുത്തായത്. സ്റ്റീവ് സ്മിത്ത് (85) ലാബുഷാനെ (63),ടിം പെയ്ന്‍ (79) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഓസീസിനെ തുണച്ചു. ന്യൂസീലന്‍ഡിനുവേണ്ടി നെയ്ല്‍ വാഗ്നര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിം സൗത്തി മൂന്ന് വിക്കറ്റും കോളിന്‍ ഡി ഗ്രാന്റ്‌ഹോം രണ്ടും ട്രന്റ് ബോള്‍ട്ട് ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ ഓസീസിനെക്കാള്‍ 423 റണ്‍സിന് പിന്നിലാണ് സന്ദര്‍ശകായ ന്യൂസീലന്‍ഡ്.

നാലിന് 257 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് അധികം വൈകാതെ സ്മിത്തിനെ നഷ്ടമായെങ്കിലും പൊരുതുനിന്ന ഹെഡ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 234 പന്ത് നേരിട്ട് 12 ഫോറുകള്‍ ഉള്‍പ്പെടെയായിരുന്നു ഹെഡിന്റെ ബാറ്റിങ്. മധ്യനിരയില്‍ അവസരത്തിനൊത്തുയര്‍ന്ന ക്യാപ്റ്റന്‍ ടിം പെയ്‌ന്റെ ബാറ്റിങും നിര്‍ണ്ണായകമായി.മിച്ചല്‍ സ്റ്റാര്‍ക്ക് (1), പാറ്റിന്‍സന്‍ (14),കുമ്മിന്‍സ് (0), നഥാന്‍ ലയോണ്‍ (1) എന്നിവര്‍ പെട്ടെന്ന് മടങ്ങി. വാഗ്നറിന്റെ ബൗളിങ്ങാണ് കംഗാരുക്കളെ കൂടുതല്‍ മികച്ച സ്‌കോറിലേക്ക് പോകാതെ തടുത്തത്.

travishead-

മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് ബ്ലെന്‍ഡല്‍ (15), കെയ്ന്‍ വില്യംസണ്‍ (9) എന്നീ നിര്‍ണ്ണായക വിക്കറ്റുകളാണ് നഷ്ടമായത്. കുമ്മിന്‍സും പാറ്റിന്‍സനും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. ടോം ലാദം (9),റോസ് ടെയ്‌ലര്‍ എന്നിവരാണ് ക്രീസില്‍.

Story first published: Friday, December 27, 2019, 16:05 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+