ഗ്ലാമര്‍ പോരാട്ടത്തിന് ചൂടേറും, ഓസീസിന് ന്യൂസിലന്റ് എതിരാളികള്‍, വെറ്റോറി പറയുന്നത് ഇങ്ങനെ
ലണ്ടന്‍: ലോകകപ്പില്‍ നാളെ തുല്യ ശക്തികളുടെ പോരാട്ടം. ഓസ്‌ട്രേലിയ ന്യൂസിലന്റിനെയാണ് നേരിടുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരൊറ്റ തോല്‍വിയാണ് ഈ ടീമുകള്‍ വഴങ്ങിയത്. ഏറ്റവും മികച്ച ഫോമിലാണ് ഇരുവരും കളിക്കുന്നത്. ബൗളിംഗും ബാറ്റിംഗും ഫീല്‍ഡിംഗും എല്ലാം ഒന്നിനൊന്ന് മെച്ചം. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ തോല്‍പ്പിച്ചതിന്റെ കണക്കും കിവീസിന് തീര്‍ക്കാനുണ്ട്.
അതേസമയം ഓസീസ് ബാറ്റിംഗ് നിര ആഴമേറിയതാണ്. ഓപ്പണിംഗ് നിരയടക്കം തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത് ബാറ്റിംഗ് മിടുക്ക് കൊണ്ട് കൂടിയാണ്. ന്യൂസിലന്റിന്റെ ബാറ്റിംഗ് ഇതുവരെ വലിയ രീതിയില്‍ വെല്ലുവിളിക്കപ്പെട്ടിട്ടില്ല. ആദ്യമായി പാകിസ്താനെതിരെയാണ് വെല്ലുവിളിക്കപ്പെട്ടത്. അതില്‍ ടീം പരാജയപ്പെടുകയും ചെയ്തു.

ഓപ്പണിംഗ് ഫോമില്‍
ഓസ്‌ട്രേലിയയുടെ ഓപ്പണിംഗ് നിര ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയാണ്. ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് കൂട്ടുകെട്ടിലെ ഒരാള്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വാര്‍ണറും ഫിഞ്ചും തിളങ്ങിയിരുന്നു. 100 റണ്‍സ് കൂട്ടുകെട്ടും ഇവര്‍ ഉണ്ടാക്കിയിരുന്നു. ഇതില്‍ ഫിഞ്ചാണ് സെഞ്ച്വറി നേടിയത്. ഇരുതാരങ്ങളും ടോപ് സ്‌കോറര്‍ പട്ടികയില്‍ ഉണ്ട്. ഇവരെ തളച്ചാല്‍ മത്സരം പകുതി ജയിച്ചതിന് സമാനമാണ്.

ന്യൂസിലന്റ് ബാറ്റിംഗ്
കിവീസിന്റെ ബാറ്റിംഗ് നിര മികച്ചതാണെങ്കിലും ഓപ്പണിംഗ് മഹാമോശമാണ്. മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ സഖ്യം ഇതുവരെ വലിയ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടില്ല. അതുകൊണ്ട് വലിയ സ്‌കോര്‍ നേടാന്‍ ഇതുവരെ കിവീസിന് സാധിച്ചിട്ടില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാരക ഫോമിലാണ്. നീഷാം, സാന്റ്‌നര്‍, കോളിന്‍ ഗ്രാന്‍ഡോം എന്നിവരുടെ ഫോമും ബാറ്റിംഗ് നിരയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു.

തീപ്പാറും ബൗളിംഗ്
രണ്ട് ടീമിലും ഗംഭീര ബൗളര്‍മാരാണ് ഉള്ളത്. ഓസ്‌ട്രേലിയന്‍ നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക് മികച്ച ഫോമിലാണ്. ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റെടുത്ത് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു സ്റ്റാര്‍ക്, ജേസന്‍ ബെഹറന്‍ഡോര്‍ഫും അപ്രതീക്ഷിതമായി ഫോം കണ്ടെത്തിയിട്ടുണ്ട്. കിവീസ് നിരയില്‍ ട്രെന്‍ഡ് ബൂള്‍ട്ട് തുടക്കത്തില്‍ വിക്കറ്റെടുക്കാന്‍ മിടുക്കനാണ്. മാറ്റ് ഹെന്റിയുടെ അതിവേഗ പന്തുകളും ഓസീസിനെ വലയ്ക്കും.

മുന്‍തൂക്കം ഓസ്‌ട്രേലിയക്ക്
ഓസ്‌ട്രേലിയക്ക് കൃത്യമായ മുന്‍തൂക്കം മത്സരത്തിലുണ്ട്. മികച്ച ബാറ്റിംഗാണ് ഇതിന് പ്രധാന കാരണം. 2015ല്‍ ന്യൂസിലന്റ് മികച്ച ഫോമിലായിരുന്നിട്ടും ഓസ്‌ട്രേലിയ കിരീടം നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കിവീസിനോട് തോറ്റതിന് ശേഷമായിരുന്നു തിരിച്ചുവരവ്. അതേസമയം പാകിസ്താനോട് തോറ്റതോടെ കിവീസിന് സമ്മര്‍ദമില്ലെന്നും ഓസീസിനെ പരാജയപ്പെടുത്തുമെന്നും മുന്‍ താരം ഡാനിയല്‍ വെറ്റോറി പ റഞ്ഞു. ടീം ഇപ്പോള്‍ തന്നെ ആത്മവിശ്വാസത്തിലാണെന്നും താരം പറഞ്ഞു.
{headtohead_cricket_1_4}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications