വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'3 ഓവറില്‍ ജയിക്കാന്‍ 30 റണ്‍സ്, ഞാന്‍ ധോണിയോട് പന്ത് ആവിശ്യപ്പെട്ടു', വെളിപ്പെടുത്തി ഭാജി

ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ഏറ്റവും മനോഹരമായ നേട്ടങ്ങളിലൊന്നാണ് 2007ലെ ടി20 ലോകകപ്പ്. സീനിയേഴ്‌സില്‍ മിക്കവരും വിട്ടുനിന്നപ്പോള്‍ എംഎസ് ധോണിയെന്ന യുവ നായകനും ഒരുപറ്റം യുവതാരങ്ങളും ചേര്‍ന്നാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്കെത്തിച്ചത്. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ് തുടങ്ങി ചുരുക്കം ചില സീനിയേഴ്‌സാണ് ഇന്ത്യക്കൊപ്പം ടി20 ലോകകപ്പ് കളിക്കാനുണ്ടായിരുന്നത്.

ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. സെമി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയേയും മറികടന്നു. ഇപ്പോഴിതാ ടി20 ലോകകപ്പ് സെമി ഫൈനലിനിടെയിലെ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. ഓസ്‌ട്രേലിയക്കെതിരേ നിര്‍ണ്ണായകമായ ഓവര്‍ താന്‍ എറിയാനെത്തിയതും നിര്‍ണ്ണായക വിക്കറ്റ് നേടിയതുമാണ് ഭാജി പങ്കുവെച്ചത്. ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിന്റെ 15 വര്‍ഷം പൂര്‍ത്തിയായ അവസരത്തിലാണ് ഹര്‍ഭജന്‍ മനസ് തുറന്നത്.

IND vs AUS: സിക്‌സര്‍ കിങ്ങായി ഹിറ്റ്മാന്‍, ഗപ്റ്റിലിനെ കടത്തിവെട്ടി, വമ്പന്‍ റെക്കോഡ്IND vs AUS: സിക്‌സര്‍ കിങ്ങായി ഹിറ്റ്മാന്‍, ഗപ്റ്റിലിനെ കടത്തിവെട്ടി, വമ്പന്‍ റെക്കോഡ്

1

'ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ മൂന്ന് ഓവറില്‍ വേണ്ടിയിരുന്നത് 30 റണ്‍സാണ്. ധോണിയോട് ഞാന്‍ ബോള്‍ തരാന്‍ ആവിശ്യപ്പെട്ടു. ആ ഓവറില്‍ മൈക്കല്‍ ക്ലാര്‍ക്കിനെ പുറത്താക്കി. അത് ഞങ്ങളെ സഹായിച്ചു'-ഹര്‍ഭജന്‍ പറഞ്ഞു. മൂന്ന് റണ്‍സ് മാത്രമാണ് ഹര്‍ഭജന്‍ ഈ ഓവറില്‍ വിട്ടുകൊടുത്തത്. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും ഇന്ത്യ 15 റണ്‍സിന് ജയിക്കുകയും ചെയ്തു.

'കിരീടം നേടുന്നതുവരെ ധോണി നായകനാണെന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. കാരണം എല്ലാവരും തങ്ങളുടേതായ സംഭാവനയും നിര്‍ദേശങ്ങളും മത്സരത്തിനിടെ നല്‍കുന്നുണ്ടായിരുന്നു. ധോണി തുറന്ന് സമീപനത്തോടെയാണ് ഇതെല്ലാം കേട്ടത്. നിര്‍ദേശങ്ങളില്‍ മികച്ചതെന്ന് തോന്നുന്നതിനോടൊപ്പമാണ് പോയിരുന്നത്'-ഹര്‍ഭജന്‍ പറഞ്ഞു. ധോണിയുടെ കരിയറിലും വലിയ വഴിത്തിരിവ് സൃഷ്ടിക്കാന്‍ 2007ലെ ടി20 ലോകകപ്പിലൂടെ സാധിച്ചു. ഈ കിരീട നേട്ടത്തിന് ശേഷം ധോണിക്ക് കരിയറില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നതാണ് ചരിത്രം വ്യക്തമാക്കുന്നത്.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

2

ധോണിയുടെ വരവ് ഇന്ത്യയുടെ മറ്റെല്ലാ വിക്കറ്റ് കീപ്പര്‍മാരുടെയും ടീമിലേക്കുള്ള വഴിയടക്കുന്നതായിരുന്നു. അതിലൊരാളാണ് ദിനേഷ് കാര്‍ത്തിക്. ധോണിയെക്കുറിച്ചുള്ള ആദ്യ തോന്നല്‍ എന്തായിരുന്നുവെന്ന് കാര്‍ത്തികും വെളിപ്പെടുത്തി. 'ക്യാപ്റ്റനാവാനുള്ള പാതയിലായിരുന്നു ധോണി. 2007ലെ ഏകദിന ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്നു. പിന്നീട് പല മത്സരങ്ങളിലും ധോണിക്ക് വൈസ് ക്യാപ്റ്റനായി അവസരം ലഭിച്ചു. ആദ്യ ദിവസം മുതല്‍ ധോണിക്ക് അവന്റേതായ കാഴ്ചപ്പാടും തീരുമാനങ്ങളും ഉണ്ടായിരുന്നു. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും ധോണിക്ക് വലിയ വ്യത്യാസങ്ങളില്ല'-കാര്‍ത്തിക് പറഞ്ഞു.

3

വളരെ മികച്ച ക്രിക്കറ്റ് ബുദ്ധി ധോണിക്കുണ്ടായിരുന്നു. ആരും ചിന്തിക്കാത്ത വഴികളിലൂടെ ചിന്തിക്കാനും എതിരാളികളുടെ പദ്ധതികളെ മുന്‍കൂട്ടി കാണാനും ധോണിക്ക് സാധിച്ചിരുന്നു. ധോണി നായകനായി എത്തുമ്പോള്‍ സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ പല സീനിയേഴ്‌സും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവരെയെല്ലാം നന്നായി നിയന്ത്രിച്ച് ടീമെന്ന നിലയില്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ ധോണിക്കായി.

T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

4

2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ധോണി 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തു. ഇതിന് ശേഷം ഇന്ത്യക്ക് മറ്റൊരു ഐസിസി കിരീടം നേടാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇപ്പോഴും ധോണിയുടെ പകരക്കാരനായുള്ള അന്വേഷണത്തിലാണ് ഇന്ത്യന്‍ ടീം. ധോണിയുടെ വിടവ് നികത്തുക അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമല്ല. അത്രത്തോളം ഉയരത്തിലാണ് ധോണിയുടെ നേട്ടമെന്ന് പറയാം.

Story first published: Sunday, September 25, 2022, 16:39 [IST]
Other articles published on Sep 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X