For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആവേശപ്പോരില്‍ ഓസീസ് ചിരി; നാലിലും പൊട്ടി പാകിസ്താന്‍... ആബിദിന്റെ അരങ്ങേറ്റ സെഞ്ച്വറിയും പാഴായി

ദുബായ്: വരവറിയിച്ച ആബിദ് അലിയുടെയും (112) വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്റെയും (104) സെഞ്ച്വറികള്‍ വിഫലം. സെഞ്ച്വറിയുമായി ഇരുവരും പൊരുതി നോക്കിയിട്ടും ഓസ്‌ട്രേലിയക്കെതിരേ പാകിസ്താന് തുടര്‍ തോല്‍വി തന്നെ. നാലാം ഏകദിനത്തിലെ ആവേശകരമായ മല്‍സരത്തില്‍ ആറ് റണ്‍സിന്റെ ജയമാണ് കംഗാരുപ്പട ആഘോഷിച്ചത്. വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഓസീസ് 4-0ന്റെ ലീഡ് നേടുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 277 റണ്‍സെടുത്തു. സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ റണ്ണൗട്ടായ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് (98) ഓസീസ് നിരയിലെ ടോപ്‌സ്‌കോറര്‍. 82 പന്തില്‍ ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് മാക്‌സ് വെല്ലിന്റെ ഇന്നിങ്‌സ്. ഉസ്മാന്‍ കാവ്ജ (62), അലെക്‌സ് കാരി (55), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (39) എന്നിവരാണ് ഓസീസ് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പാകിസ്താനു വേണ്ടി മുഹമ്മദ് ഹസ്‌നെയ്ന്‍, ഇമാദ് വസീം, യാസിര്‍ ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

abidali

മറുപടിയില്‍ ആബിദ് അലിയും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും പിന്നീട് വന്നവര്‍ക്കെല്ലാം ക്രീസില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സിന് പാക് പോരാട്ടം അവസാനിച്ചു. അരങ്ങേറ്റ ഏകിന മല്‍സരത്തില്‍ പാകിസ്താനു വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരമായി ആബിദ് മാറി. 119 പന്തില്‍ ഒമ്പത് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ആബിദിന്റെ ഇന്നിങ്‌സ്.ല 102 പന്ത് നേരിട്ട റിസ് വാന്റെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നു. ഓസീസിനായി നതാന്‍ കോള്‍ട്ടര്‍ നൈല്‍ മൂന്നും മാര്‍ക് സ്‌റ്റോയ്‌നിസ് രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Saturday, March 30, 2019, 12:40 [IST]
Other articles published on Mar 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+