Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌റ്റോനിസിന്റെ 11 സിക്‌സും 146 റണ്‍സും പാഴായി.. ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനോട് 6 റണ്‍സിന് തോറ്റു!

ഓക്ക്‌ലാന്‍ഡ്: കളി എന്ന് പറഞ്ഞാല്‍ നല്ല ഒന്നാന്തരം കളി. ജയിക്കാന്‍ 286 റണ്‍സ് തേടിയിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏഴാമനായി ഇറങ്ങി മാര്‍ക്കസ് സ്‌റ്റോനിസ് കളിച്ചതാണ് കളി. ഓക്ക്‌ലന്‍ഡിലെ സീമിങ് വിക്കറ്റില്‍ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയ ഓസ്‌ട്രേലിയ അഞ്ചിന് 54 എന്ന നിലയില്‍ തകര്‍ന്ന് തരിപ്പണമായിപ്പോയിരുന്നു. ഫിഞ്ച്, ഹെഡ്, ഹാന്‍ഡ്‌സ്‌കോംപ് എന്നീ വമ്പന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

Read Also: പൂരമല്ല സാറേ.. ലുലുവിലേക്കുള്ള ഇന്റര്‍വ്യൂ ആണ്.. യൂസഫലിയുടെ അല്‍പ്പത്തരമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ!

അഞ്ചിന് 54 എന്ന സ്ഥിതിയില്‍ നിന്നും ഓസീസിനെ വിജയത്തിന് 6 റണ്‍സ് അകലെ വരെ എത്തിച്ചു മാര്‍ക്കസ് സ്‌റ്റോനിസ് എന്ന 26 കാരന്‍. 117 പന്തുകള്‍ നേരിട്ട സ്റ്റോനിസ് 9 ഫോറും 11 സിക്‌സും പറത്തി 146 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയെ പാട്ടും പാടി ജയിപ്പിച്ചേനെ സ്‌റ്റോനിസ്, അപ്പുറത്ത് എല്ലാവരും ഔട്ടായിപ്പോയില്ലെങ്കില്‍. മൂന്നോവര്‍ ബാക്കി നില്‍ക്കേയാണ് ഓസ്‌ട്രേലിയ 280 റണ്‍സിന് ഓളൗട്ടായത്.

marcusstoinis

ഓപ്പണര്‍മാരായ ഫിഞ്ചിനെയും ഹെഡിനെയും പുറത്താക്കി സ്റ്റാര്‍ ബൗളര്‍ ട്രെന്റ് ബൗള്‍ട്ടാണ് ഓസീസിന് തുടക്കത്തിലേ പ്രഹരം ഏല്‍പ്പിച്ചത്. 16 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ സ്പിന്നര്‍ സാന്ത്‌നറും മാക്‌സ് വെല്ലിനെയും ഹീസ്ലെറ്റിനെയും ഫെര്‍ഗൂസനും പുറത്താക്കി. അവസാന ഓവറുകളില്‍ സാന്ത്‌നര്‍ സ്റ്റാര്‍ക്കിനെയും ഹേസല്‍വുഡിനെയും പുറത്താക്കിയതോടെ ആറ് റണ്‍സ് അകലെ ഓസ്‌ട്രേലിയയുടെ പോരാട്ടം അവസാനിച്ചു.

നേരത്തെ അര്‍ധസെഞ്ചുറികള്‍ നേടിയ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും ബ്രൂമിന്റെയും മികവിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. ഓള്‍റൗണ്ടര്‍ നീശം 48 റണ്‍സെടുത്തു. പത്തോവറില്‍ 49 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത സ്‌റ്റോനിസ് തന്നെയാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബൗളിംഗിലും മികച്ചുനിന്നത്. സ്‌റ്റോനിസാണ് മാന്‍ ഓഫ് ദ മാച്ചും.

Story first published: Monday, January 30, 2017, 17:05 [IST]
Other articles published on Jan 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+