Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന പരമ്പര; ഓസ്‌ട്രേലിയയുടെ തകര്‍ച്ചയുടെ കാരണങ്ങള്‍ വ്യക്തമാക്കി സ്റ്റീവ് സ്മിത്ത്

നാഗ്പൂര്‍: ഇന്ത്യയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ 4-1 എന്ന സ്‌കോറിന് തോറ്റ ഓസ്‌ട്രേലിയന്‍ ടീം കടുത്ത നിരാശയിലാണ്. മുമ്പെങ്ങുമില്ലാത്തവിധത്തില്‍ കാര്യമായ ചെറുത്തുനില്‍പില്ലാതെയാണ് ഓസീസ് ഇന്ത്യയുടെ യുവനിരയ്‌ക്കെതിരെ മുട്ടുകുത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവര്‍ ഇന്ത്യ ടീമിനേക്കാള്‍ ഏറെ പിറകിലായി.

ഇന്ത്യയ്‌ക്കെതിരായ തോല്‍വി ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് കടുത്ത നിരാശ നല്‍കുന്നതാണ്. ലോകത്തെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ സ്മിത്തിന് ടീമിനായി കാര്യമായൊന്നും ചെയ്യാനായില്ല. ബാറ്റിങ് തകര്‍ച്ചയാണ് പരമ്പരയിലെ തോല്‍വിക്ക് പ്രധാന കാരണമെന്നാണ് സ്മിത്ത് പറയുന്നത്. അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നെന്നും ക്യാപ്റ്റന്‍ വിലയിരുത്തുന്നു.

stevesmith

ആദ്യത്തെ നാലു ബാറ്റ്‌സ്മാന്മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കണമായിരുന്നു. ഒന്നുരണ്ടുകളികളില്‍ നല്ല തുടക്കം ലഭിച്ചു. എന്നാല്‍ സ്ഥിരത നിലനിര്‍ത്താന്‍ ബാറ്റിങ് നിരയ്ക്ക് കഴിയുന്നില്ല. ബെംഗളുരു ഏകദിനത്തിലെ പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ ഓസ്‌ട്രേലിയയയ്ക്ക് പരമ്പര വിജയത്തിന് സാധ്യതയുണ്ടായിരുന്നെന്നും സ്മിത്ത് പറഞ്ഞു.

ഇന്ത്യന്‍ ടീമിനെ പ്രശംസിക്കാനും സ്മിത്ത് മടിച്ചില്ല. കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തിയതെന്ന് സ്മിത്ത് പറഞ്ഞു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയില്‍ തങ്ങളെ കുറഞ്ഞ സ്‌കോറിന് തളച്ചിടാന്‍ കോലിയുടെ നായകത്വത്തിന് കഴിഞ്ഞു. നിലവാരമുള്ള ഫീല്‍ഡിങ് വിന്യാസമാണ് കോലി നടത്തിയത്. ടി20യില്‍ ഓസീസിന് തിരിച്ചുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് പറഞ്ഞു.

Story first published: Tuesday, October 3, 2017, 9:11 [IST]
Other articles published on Oct 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+