Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിന് ഒരാഴ്ച, കപ്പടിക്കാന്‍ ഇവര്‍

പെര്‍ത്ത്: പറഞ്ഞ് പറഞ്ഞ് ലോകകപ്പ് തൊട്ടടുത്തെത്തി. ഫെബ്രുവരി 14 ന് ആതിഥേയരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ഉദ്ഘാടന മത്സരം. ത്രിരാഷ്ട്ര കപ്പില്‍ അടുത്തിടെ മൂന്ന് കളികള്‍ ഇവര്‍ തമ്മില്‍ കളിച്ചിട്ടുള്ളത് കൊണ്ട് അതില്‍ വലിയ ആവേശമൊന്നും കാണാനിടയില്ല. പക്ഷേ രണ്ടാം ദിവസം സീന്‍ മാറും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ബദ്ധവൈരികളായ പാകിസ്താനാണ് 15 ന് എതിരാളികള്‍.

കപ്പടിക്കാന്‍ ഒരുങ്ങിത്തന്നെയാണ് ഓരോരുത്തരും വരുന്നത്. അതിപ്പോള്‍ ഫേവറിറ്റുകളായ ഓസ്‌ട്രേലിയ ആയാലും കുഞ്ഞന്‍ ടീമായ യു എ ഇ ആയാലും. 1983 ല്‍ ചാമ്പ്യന്മാരായ ഇന്ത്യ അതിന് മുമ്പ് ഒരു പ്രധാന ടൂര്‍ണമെന്റും ജയിച്ചിരുന്നില്ല. 96 ല്‍ ലങ്കയും ഏതാണ്ട് അതേ പോലെ തന്നെ. അതുകൊണ്ട് ലോകകപ്പില്‍ ആരെയും എഴുതിത്തള്ളാന്‍ പറ്റില്ല.

ഏത് ടൂര്‍ണമെന്റിന് മുമ്പും ഉണ്ടാകും ഫേവറിറ്റുകളെ കണ്ടെത്താനുള്ള ഒരു ശ്രമം. ഇത്തവണത്തെ സാധ്യതക്കാര്‍ ഇവരാണ്.

ഇന്ത്യ

ഇന്ത്യ

ചാമ്പ്യന്മാരാണ് എന്ന് മേനി പറയാം എന്നല്ലാതെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നാണ് സമീപകാല പ്രകടനങ്ങള്‍ പറയുന്നത്. ചാമ്പ്യന്മാരായതുകൊണ്ടും ഇന്ത്യന്‍ ടീമായത് കൊണ്ടും ആദ്യം പറയുന്നു എന്നേയുള്ളൂ. കപ്പടിക്കണമെങ്കില്‍ അസാമാന്യ കളി തന്നെ വേണ്ടിവരും ധോണിക്കും കൂട്ടര്‍ക്കും. ബാറ്റിംഗും ബൗളിംഗും തേച്ച് മിനുക്കി എടുക്കാനുണ്ട്. ക്വാര്‍ട്ടര്‍ വരെ ഈസിയായി എത്തും. സാധ്യത സെമിഫൈനല്‍. ശ്രദ്ധിക്കേണ്ട താരങ്ങള്‍ - വിരാട് കോലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

80കള്‍ക്ക് ശേഷമുളള ഏത് ലോകകപ്പിലും ഫേവറിറ്റുകളാണ് കംഗാരുക്കള്‍. ഇത്തവണയും അതേ. ഇപ്പോള്‍ കളിക്കുന്ന ഫോം വെച്ച് നോക്കിയാല്‍ ഇന്ന് ഭൂമിമലയാളത്തില്‍ ഓസീസ് ടീമിനെ പൂട്ടാന്‍ ആളില്ല. പക്ഷേ ഏകദിനമാണ് കളി, ഒരു ഓവറോ ഒരു വിക്കറ്റോ മതി കളി മാറാന്‍. അത് കൊണ്ട് 100 ശതമാനം പ്രവചനങ്ങള്‍ വേണ്ട. സാധ്യത ഫൈനല്‍. ശ്രദ്ധിക്കേണ്ട താരങ്ങള്‍ - ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ ജോണ്‍സന്‍, സ്റ്റീവ് സ്മിത്ത്

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

എ ബി ഡിവില്ലിയേഴ്‌സ് - കപ്പിനും ചുണ്ടിനും എന്നും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കക്കാര്‍ മനസുരുകി വിളിക്കുക ഈ പേരാകും. ഡിവില്ലിയേഴ്‌സ് അടിച്ചാല്‍ അത് അടിച്ച പോലിരിക്കും. കൂട്ടിന് അംലയുണ്ട്, ഡുപ്ലിസിയുണ്ട്, മില്ലറുണ്ട്. ഡെയ്ല്‍ സ്റ്റെയ്‌നും മോര്‍ക്കലും നയിക്കുന്ന ബൗളിംഗിനെക്കുറിച്ച് പറയാനൊന്നുമില്ല. സാധ്യത - ഫൈനല്‍. ശ്രദ്ധിക്കേണ്ട താരങ്ങള്‍ - ഡിവില്ലിയേഴ്‌സ്, ആംല, സ്റ്റെയ്ന്‍

പാകിസ്താന്‍

പാകിസ്താന്‍

താരതമ്യേന ദുര്‍ബലമായ ടീമാണ് ഇത്തവണ പാകിസ്താന്. സ്പിന്നര്‍ അജ്മല്‍ ഇല്ലെങ്കില്‍ ബൗളിംഗും അത്ര കണ്ട് പോര. പക്ഷേ ടീം പാകിസ്താനാണ്. ആരോടും ജയിക്കാനും ആരോടും തോല്‍ക്കാനും ഇവരെ കഴിഞ്ഞേ വേറെ ആളുള്ളൂ. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സെമി വരെയെത്തും ഈ മുന്‍ ചാമ്പ്യന്മാര്‍. ശ്രദ്ധിക്കേണ്ട താരങ്ങള്‍ - അഫ്രീദി, മിസ്ബാ ഉള്‍ ഹഖ്.

ശ്രീലങ്ക

ശ്രീലങ്ക

മുന്‍ ചാമ്പ്യന്മാര്‍. ജയവര്‍ദ്ധനെ, സങ്കക്കാര, ദില്‍ഷന്‍ എന്നീ സൂപ്പര്‍ താരങ്ങളുടെ അവസാനത്തെ ലോകകപ്പ്. ഏഷ്യയിലായിരുന്നു ലോകകപ്പെങ്കില്‍ ശ്രീലങ്ക ഒരു കലക്ക് കലക്കിയേനെ. പക്ഷേ ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലുമാണ് കളി. അതുകൊണ്ട് ഒന്നും പറയാവില്ല. സെമി വരെ എത്തിയേക്കും. ശ്രദ്ധിക്കേണ്ട താരങ്ങള്‍ - ജയവര്‍ദ്ധനെ, സങ്കക്കാര, ദില്‍ഷന്‍

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ഇത് വരെ ഒരു ലോകകപ്പും കിട്ടിയിട്ടില്ല. എന്നാലും കിട്ടിയാല്‍ കിട്ടി എന്ന മനോഭാവവും കൊണ്ട് കളിക്കുന്ന ഇവരെ എഴുതി തള്ളാനുമാകില്ല. സാഹചര്യം അനുകൂലമാണ് ഇംഗ്ലണ്ടിന്. ഇന്ത്യ പോലുള്ള ടീമുകളെ ഈസിയായി തോല്‍പിക്കുന്നു. സാധ്യത സെമി വരെ. ശ്രദ്ധിക്കേണ്ട താരങ്ങള്‍ - ആന്‍ഡേഴ്‌സണ്‍, ഇയാന്‍ മോര്‍ഗന്‍, ഫിന്‍

Story first published: Saturday, February 7, 2015, 9:29 [IST]
Other articles published on Feb 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+