വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓസീസിന് നെഞ്ചിടിപ്പ്, ഇന്ത്യക്കു ആശ്വാസം- പരിക്കേറ്റ് വീണ് വാര്‍ണര്‍

ഫീല്‍ഡ് ചെയ്യവെയായിരുന്നു അദ്ദേഹത്തിനു പരിക്കുപറ്റിയത്

സിഡ്‌നി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കേറ്റ പരിക്ക് ഓസ്‌ട്രേലിയന്‍ ടീമിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഫീല്‍ഡ് ചെയ്യവെയാണ് ലാന്‍ഡിങിനിടെ അടിതെറ്റി വീണ് താരത്തിന്റെ നാഭീപ്രദേശത്തു പരിക്കേറ്റത്. തുടര്‍ന്ന് വേദന കാരണം ഗ്രൗണ്ടില്‍ വീണ വാര്‍ണറെ ടീം ഫിസിയോയും ഗ്ലെന്‍ മാക്‌സ്വെല്ലും ചേര്‍ന്ന് ഗ്രൗണ്ടിനു പുറത്തേക്കു തോളിലേറ്റി കൊണ്ടു പോവുകയായിരുന്നു.

1

കളിയുടെ നാലാം ഓവറിലായിരുന്നു സംഭവം. ഇന്ത്യ റണ്‍ ചേസ് നടത്തവെ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഷോട്ട് തടയാനുള്ള വാര്‍ണറുടെ ശ്രമമാണ് പരിക്കില്‍ കലാശിച്ചത്. മിഡ് ഒാഫിലേക്കു ധവാന്‍ ഷോട്ട് തൊടുത്തപ്പോള്‍ വാര്‍ണര്‍ ഡൈവ് ചെയ്യുകയായിരുന്നു. ഇതാണ് പരിക്കിനു വഴിയൊരുക്കിയത്.

മിന്നുന്ന ഫോമിലുള്ള വാര്‍ണറിന് പരിക്കുപറ്റിയത് ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. പരിക്ക് ഗുരുതരമാണോയെന്നു പരിശോധിക്കുന്നതിനായി അദ്ദേഹത്തെ സ്‌കാനിങിനു വിധേയനാക്കും. പരിക്ക് സാരമുള്ളതാണെങ്കില്‍ ഡിസംബര്‍ രണ്ടിനു കാന്‍ബെറയില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ വാര്‍ണര്‍ക്കു പുറത്തിരിക്കേണ്ടി വന്നേക്കും. അതിനു ശേഷം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും വാര്‍ണര്‍ക്കു നഷ്ടമാവുമോയെന്നു സ്‌കാനിങിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

സിഎസ്‌കെയില്‍ കളിച്ചത് പ്രകടന നിലവാരം ഉയര്‍ത്തി; ഇംഗ്ലണ്ട് യുവ പേസര്‍ സാം കറാന്‍സിഎസ്‌കെയില്‍ കളിച്ചത് പ്രകടന നിലവാരം ഉയര്‍ത്തി; ഇംഗ്ലണ്ട് യുവ പേസര്‍ സാം കറാന്‍

IND vs AUS: മായങ്ക് ബൗള്‍ ചെയ്തത് ഇതാദ്യമല്ല, രാഹുലും സ്‌റ്റോക്‌സുമെല്ലാം ഇരകള്‍!IND vs AUS: മായങ്ക് ബൗള്‍ ചെയ്തത് ഇതാദ്യമല്ല, രാഹുലും സ്‌റ്റോക്‌സുമെല്ലാം ഇരകള്‍!

നിശ്ചിത ഓവര്‍ പരമ്പരകളില്‍ നിന്നു വാര്‍ണര്‍ പിന്‍മാറുകയാണെങ്കില്‍ പതരകരക്കാരനായി മാത്യു വെയ്ഡ് ഓപ്പണറായി കളിക്കാനാണ് സാധ്യത. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു മുമ്പ് വാര്‍ണര്‍ പരിക്കില്‍ നിന്നു മോചിതനാവുമെന്ന പ്രതീക്ഷയിലായിരിക്കും ടീം മാനേജ്‌മെന്റ്.

പരിക്കേല്‍ക്കുന്നതിനു മുമ്പ് രണ്ടാം ഏകദിനത്തില്‍ വാര്‍ണര്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു. 77 പന്തില്‍ നിന്നും ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 80 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം പുറത്തായത്. വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 142 റണ്‍സ് അടിച്ചെടുത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നാലു വിക്കറ്റിന് 389 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയികുന്നു. സ്റ്റീവ് സ്മിത്ത് (104) തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും സെഞ്ച്വറിയുമായി മിന്നി.

Story first published: Sunday, November 29, 2020, 16:47 [IST]
Other articles published on Nov 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X