വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ മാത്രമല്ല, ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടും!! തന്ത്രങ്ങള്‍ തയ്യാര്‍... ഇന്ത്യക്ക് മുന്നറിയിപ്പ്

വ്യാഴാഴ്ച അഡ്‌ലെയ്ഡിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്

By Manu

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു ഓസീസ് ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ മിച്ചെല്‍ മാര്‍ഷിന്റെ മുന്നറിയിപ്പ്. ഇന്ത്യന്‍ ബാറ്റിങ് നിരയെ കുരുക്കാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് മാര്‍ഷ് വ്യക്തമാക്കിയിരിക്കുന്നത്.

ഐപിഎല്ലിനേക്കാള്‍ വലുത് ലോകകപ്പ് തന്നെ... പ്രമുഖര്‍ പിന്‍മാറുന്നു? കൂട്ടത്തില്‍ കോലിയും!!ഐപിഎല്ലിനേക്കാള്‍ വലുത് ലോകകപ്പ് തന്നെ... പ്രമുഖര്‍ പിന്‍മാറുന്നു? കൂട്ടത്തില്‍ കോലിയും!!

ലക്ഷ്യം ചരിത്രവിജയം, ഇന്ത്യയിറങ്ങുന്നു ആദ്യ അങ്കത്തിന്... കോലിപ്പടയ്ക്ക് അഡ്‌ലെയ്ഡില്‍ അടിതെറ്റുമോ? ലക്ഷ്യം ചരിത്രവിജയം, ഇന്ത്യയിറങ്ങുന്നു ആദ്യ അങ്കത്തിന്... കോലിപ്പടയ്ക്ക് അഡ്‌ലെയ്ഡില്‍ അടിതെറ്റുമോ?

ഇതുവരെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലാത്ത ഇന്ത്യ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാനുള്ള പടയൊരുക്കത്തിലാണ്. നാലു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ സമനില പിടിച്ചുവാങ്ങാന്‍ ഇന്ത്യക്കായിരുന്നു.

കോലിക്കു മാത്രമല്ല എല്ലാവര്‍ക്കുമെതിരേ പ്ലാന്‍

കോലിക്കു മാത്രമല്ല എല്ലാവര്‍ക്കുമെതിരേ പ്ലാന്‍

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ വിരാട് കോലിക്കെതിരേ മാത്രമല്ല ടീമിലെ ഓരോ ബാറ്റ്‌സ്മാനെയും വീഴ്ത്താനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മാര്‍ഷ് വെളിപ്പെടുത്തി.
ഇവ കളിക്കളത്തില്‍ കൃത്യമായി നടപ്പാക്കുകയാണ് ഇനി ബൗളര്‍മാരുടെ ലക്ഷ്യമെന്നും അതിനു സാധിച്ചാല്‍ ഓസീസിന് പരമ്പരയില്‍ പിടിമുറുക്കാനാവുമെന്നും മാര്‍ഷ് കൂട്ടിച്ചേര്‍ത്തു.

വേറെയും മികച്ച താരങ്ങള്‍

വേറെയും മികച്ച താരങ്ങള്‍

കോലി ലോകോത്തര താരമാണ്. എന്നാല്‍ അദ്ദേഹം മാത്രമല്ല വേറെയും മികച്ച കളിക്കാര്‍ ഇന്ത്യക്കുണ്ട്. ടെസ്റ്റ് പരമ്പരയില്‍ കോലിയെ മാത്രമാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുകയെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു തെറ്റാണ്.
ഇന്ത്യയുടെ മറ്റു ബാറ്റ്‌സ്മാന്‍മാരും കഴിവുള്ളവരാണ്. അതുകൊണ്ടു തന്നെ കോലിക്കൊപ്പം മറ്റു ബാറ്റ്‌സ്മാന്‍മാരെയും കുറിച്ച് കൃത്യമായി ധാരണയുണ്ടെന്നും അവരുടെ വീക്ക്‌നെസുകള്‍ തിരിച്ചറിഞ്ഞാവും ടെസ്റ്റ് പരമ്പരയില്‍ തങ്ങള്‍ ബൗള്‍ ചെയ്യുകയെന്നും മാര്‍ഷ് വിശദമാക്കി.

 ഇന്ത്യന്‍ സ്പിന്നര്‍മാരെ ഭയമില്ല

ഇന്ത്യന്‍ സ്പിന്നര്‍മാരെ ഭയമില്ല

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരുള്‍പ്പെടുന്ന ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാര്‍ പ്രതിഭാശാലികളാണ്. എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അവരുടെ നാട്ടിലേതു പോലെ ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചരിത്രം പറയുന്നു. എങ്കിലും അശ്വിന്‍, കുല്‍ദീപ്, ജഡേജ എന്നിവരെ വില കുറച്ചു കാണില്ല. ഇവരെ നേരിടാന്‍ നല്ല തയ്യാറെടുപ്പ് തന്നെ ടീം നടത്തിയിട്ടുണ്ടെന്നും മാര്‍ഷ് വ്യക്തമാക്കി.
പാകിസ്താനെതിരേ യുഎഇയില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഫ്‌ളോപ്പായെങ്കിലും ഇന്ത്യക്കെതിരേ പ്ലെയിങ് ഇലവനില്‍ തന്നെ താരമുണ്ടാവുമെന്നാണ് സൂചന.

ഷോണ്‍ മികച്ച പ്രകടനം നടത്തും

ഷോണ്‍ മികച്ച പ്രകടനം നടത്തും

സഹോദരനും ടീമംഗവുമായ ഷോണ്‍ മാര്‍ഷ് ഇന്ത്യക്കെതിരേ മികച്ച പ്രകടനം നടത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാര്‍ഷ് പറഞ്ഞു. ഷോണ്‍ തന്റെ സഹോദരന്‍ മാത്രമല്ല അടുത്ത കൂട്ടുകാരനുമാണ്. ഓരോ തവണ വിര്‍മശനങ്ങള്‍ നേരിട്ടപ്പോഴും ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് ഷോണ്‍. അതുകൊണ്ടു തന്നെയാണ് അവനെ എല്ലാവരും ഇഷ്ടപ്പെടുന്നത്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ എല്ലായ്‌പ്പോഴും കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ഷോണ്‍. ഇത്തവണ ഇന്ത്യക്കെതിരേയും വിമര്‍ശകരുടെ നാവടപ്പിക്കുന്ന പ്രകടനം അവന് നടത്താന്‍ കഴിയുമെന്നു തനിക്കു ശുഭപ്രതീക്ഷയുണ്ടെന്നും മാര്‍ഷ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, December 4, 2018, 15:21 [IST]
Other articles published on Dec 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X