Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാബുഷാനെയ്ക്ക് ഇരട്ട ശതകം, ഓസീസിന് വമ്പന്‍ സ്‌കോര്‍, തിരിച്ചടിച്ച് കിവീസ്

സിഡ്‌നി: ന്യൂസീലാന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വമ്പന്‍ സ്‌കോര്‍. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരായ ഓസീസ് 454 റണ്‍സാണ് അടിച്ചെടുത്തത്. ഇരട്ട സെഞ്ച്വറി നേടിയ ലാബുഷാനെയുടെ (215) ബാറ്റിങ്ങാണ് ഓസീസിന് കരുത്തായത്. മറുപടിക്കിറങ്ങിയ കിവീസിനും ഭേദപ്പെട്ട തുടക്കം ലഭിച്ചു. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 63 എന്ന നിലയിലാണ് ന്യൂസീലാന്‍ഡ്. 10 വിക്കറ്റുകള്‍ കൈയിലിരിക്കെ ഓസീസിനെക്കാള്‍ 391 റണ്‍സ് പിന്നിലാണ്.

ക്യാപ്റ്റന്‍ ടോം ലാദം (26), ടോം ബ്ലെന്‍ഡല്‍ (34) എന്നിവരാണ് ക്രീസില്‍. നേരത്തെ ലാബുഷാനെയുടെ ബാറ്റിങ് മികവാണ് ഓസീസ് ഇന്നിങ്‌സിന് അടിത്തറപാകിയത്. 363 പന്തുകള്‍ നേരിട്ട് 19 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ലാബുഷാനെയുടെ ക്ലാസ് ഇന്നിങ്‌സ്. സ്റ്റീവ് സ്മിത്ത് (63), ഡേവിഡ് വാര്‍ണര്‍ (45), ടിം പെയ്ന്‍ (35) എന്നിവരാണ് ഓസീസ് നിരയിലെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മാത്യു വേഡ് (22), ട്രവിസ് ഹെഡ് (10) എന്നിവര്‍ക്ക് തിളങ്ങാനായില്ല. വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് 22 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

labuschagne

ന്യൂസീലന്‍ഡിനുവേണ്ടി കോളിന്‍ ഡി ഗ്രാന്റ്‌ഹോം, നെയ്ല്‍ വാഗ്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ടോഡ് ആസ്റ്റില്‍, മാറ്റ് ഹെന്റി, വില്യം സമര്‍വില്ലി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. മറുപടിക്കിറങ്ങിയ കിവീസിന് വേണ്ടി ഓപ്പണര്‍മാര്‍ നിലയുറപ്പിച്ചത് ടീമിന് ആത്മവിശ്വാസമായി. വില്യംസണിന്റെ അഭാവത്തില്‍ നായകനായ ടോം ലാദം 81 പന്തുകള്‍ നേരിട്ട് രണ്ട് ഫോറുകള്‍ നേടിയപ്പോള്‍ 93 പന്തുകള്‍ നേരിട്ട് നാല് ഫോറാണ് ബ്ലെന്‍ഡര്‍ സ്വന്തമാക്കിയത്. പരമ്പര നേരത്തെ ഓസ്‌ട്രേലിയ സ്വന്തമാക്കിയതിനാല്‍ അഭിമാന ജയമാണ് കിവീസിന്റെ പ്രതീക്ഷ.

Story first published: Saturday, January 4, 2020, 16:44 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+