Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് ഭയക്കുന്നത് ടീം ഇന്ത്യയെ അല്ല, പിന്നെ ആരെ?

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ ഓസിസ് സെമി പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ഓസീസ് ഭയക്കുന്നത് ടീം ഇന്ത്യയെ അല്ല. പിന്നെ ആരയാണ് ഓസീസ് ഭയം? ഇന്ത്യന്‍ ആരാധകരെ, ഹോം ഗ്രൗണ്ടില്‍ കളിക്കുമ്പേഴും കങ്കാരുപ്പടയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് ഇന്ത്യന്‍ ആരാധകരാല്‍ നിറഞ്ഞു കവിയുന്ന ഗ്യാലറിയാണ്.

ജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പലപ്പോഴും ഗാലറികള്‍ക്കു സാധിക്കാറുണ്ട്. ഹോം ഗ്രൗണ്ടില്‍ കളി നടക്കുമ്പോള്‍ സ്വാഭാവികമായും കാണികളുടെ പിന്തുണ സ്വന്തം രാജ്യത്തിനാകും. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ സിഡ്‌നിയില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ഓസ്‌ട്രേലിയന്‍ ടീമിനു ഗാലറിയില്‍ കയ്യടി കുറവായിരിക്കും കാരണം എതിരാളി ഇന്ത്യയണ് .

indian-fans-4.jpg -Properties

സിഡ്‌നി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്കായിരിക്കും ആധിപത്യം. ആകെ 42,000 ഇരിപ്പിടങ്ങളാണുള്ളത്. വിറ്റഴിഞ്ഞ ടിക്കറ്റുകളില്‍ 70 ശതമാനവും വാങ്ങിയത് ഇന്ത്യാക്കാരാണെന്നു അധികൃതര്‍ പറയുന്നത്. ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ടീം ഇന്ത്യയ്ക്ക് പിന്തുണയുമായി വന്‍ ആരാധകപ്പടയെയാണ് നാളെ സിഡ്‌നിയില്‍ പ്രതീക്ഷിക്കുന്നത്. ഇതു വരെ നടന്ന ഇന്ത്യയുടെ മത്സരങ്ങളില്‍ ഗ്യാലറികളില്‍ നീലക്കടലിരമ്പുന്ന ആരവങ്ങള്‍ ദൃശ്യമായിരുന്നു.

ഗാലറിയിലെ ഇന്ത്യന്‍ ആരാധകരുടെ ആവേശം തങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നു ഓസ്‌ട്രേലിയന്‍ ടീം സമ്മതിക്കുന്നു. ടീം മീറ്റിങ്ങില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നു ജയിംസ് ഫോക്‌നര്‍ പറഞ്ഞു. സിഡ്‌നി സ്റ്റേഡിയത്തിലേക്കു പരമാവധി ഓസ്‌ട്രേലിയന്‍ ആരാധകര്‍ പ്രോത്സാഹനവുമായി എത്തണമെന്നു ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും ഡേവിഡ് വാര്‍ണറും ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.

Story first published: Wednesday, March 25, 2015, 16:12 [IST]
Other articles published on Mar 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+