Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന്റെ ജയം തടഞ്ഞ് സ്മിത്ത്... സെഞ്ച്വറി നമ്പര്‍ 23, നാലാം ടെസ്റ്റ് സമനിലയില്‍

മെല്‍ബണ്‍: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ താന്‍ തന്നെയാണെന്ന് അടിവരയിട്ട് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ത്ത സ്മിത്ത് മല്‍സരം സമനിലയിലാക്കുകയും ചെയ്തു. കരിയറിലെ 23ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചാണ് സ്മിത്ത് ഒരിക്കല്‍ക്കൂടി കംഗാരുക്കളുടെ വീരനായകനായത്. ഈ പരമ്പരയില്‍ താരത്തിന്റെ മൂന്നാം സെഞ്ച്വറി നേട്ടം കൂടിയാണിത്.

1

ഒന്നാമിന്നിങ്‌സില്‍ 164 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഓസീസ് രണ്ടാമിന്നിങ്‌സ് നാലു വിക്കറ്റിന് 263 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ഇരുക്യാപ്റ്റന്‍മാരും സമനില സമ്മതിച്ചു പിരിയുകയായിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ 327, നാലിന് 263 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് 491.

2

കളി അവസാനിക്കുമ്പോള്‍ 102 റണ്‍സോടെ സ്മിത്തും 29 റണ്‍സെടുത്ത മിച്ചെല്‍ മാര്‍ഷുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. 275 പന്തുകള്‍ നേരിട്ട സ്മിത്ത് ആറു ബൗണ്ടറികളോടെയാണ് പുറത്താവാതെ 102 റണ്‍സ് നേടിയത്. ഡേവിഡ് വാര്‍ണര്‍ (86), കാമറണ്‍ ബാന്‍ക്രോഫ്റ്റ് (27), ഉസ്മാന്‍ കവാജ (11), ഷോണ്‍ മാര്‍ഷ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്.

രണ്ടു വിക്കറ്റിന് 103 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് വാര്‍ണറുടെയും മാര്‍ഷിന്റെയും വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലും സെഞ്ച്വറിയിലേക്ക് നീങ്ങിയ വാര്‍ണറിനെ പുറത്താക്കി ക്യാപറ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിനു നിര്‍ണായക ബ്രേക് ത്രൂ നല്‍കിയത്. ടീം സ്‌കോറിലേക്ക് ആറു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ മാര്‍ഷിനെ ബ്രോഡ് പുറത്താക്കിയതോടെ ഇംഗ്ലണ്ട് ജയം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ വന്‍മതില്‍ തീര്‍ത്ത് സ്മിത്ത് ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷകള്‍ മങ്ങുകയായിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 3-0ന് മുന്നിലാണ്.

Story first published: Saturday, December 30, 2017, 12:02 [IST]
Other articles published on Dec 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+