ആഷസ്: ഓസീസിന് ആശ്വാസമായി മഴ... മഴ നോട്ടൗട്ട്, കളി ഔട്ട്, ഇംഗ്ലണ്ടിന്റെ വിജയസാധ്യത മങ്ങി
മെല്‍ബണ്‍: ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം മല്‍സരം സമനിലയിലേക്ക് നീങ്ങുന്നു. നാലാംദിനം ഇംഗ്ലണ്ട് കളിയില്‍ പിടിമുറുക്കുന്നതിന്റെ സൂചനകള്‍ നല്‍കവെയാണ് ഓസീസിന്റെ രക്ഷകനായി മഴയെത്തിയത്. ഇതേ തുടര്‍ന്നു കളി നേരത്ത് നിര്‍ത്തുകയായിരുന്നു.

ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 327നു മറുപടിയില്‍ ഇംഗ്ലണ്ട് 491 റണ്‍സെടുത്തു പുറത്താവുകയായിരുന്നു.മറുപടി ബാറ്റിങില്‍ ഓസീസ് നാലാം ദിനം 43.5 ഓവഖറില്‍ രണ്ടു വിക്കറ്റിന് 103 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴ വില്ലനായത്. ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റിനെയും (27) ഉസ്മാന്‍ കവാജയെയും (11) തുടക്കത്തില്‍ തന്നെ പുരത്താക്കി ഇംഗ്ലണ്ട് കംഗാരുക്കളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 40 റണ്‍സോടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും 25 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്. എട്ടു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ കംഗാരുക്കള്‍ക്ക് ഇനി 61 റണ്‍സ് കൂടി വേണം.

നേരത്തേ ഒമ്പതു വിക്കറ്റിന് 491 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ഇതേ സ്‌കോറില്‍ തന്നെ പുറത്താവുകയായിരുന്നു. 244 റണ്‍സുമായി ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്ക് അപരാജിതനായി തന്നെ ക്രീസിലുണ്ടായിരുന്നു. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഓസീസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ജോഷ് ഹാസ്ല്‍വുഡും നതാന്‍ ലിയോണും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications