ആഷസ്: കംഗാരുക്കള്‍ അടി തുടങ്ങി... വാര്‍ണര്‍ക്ക് സെഞ്ച്വറി, നിസ്സഹായരായി ഇംഗ്ലണ്ട്
മെല്‍ബണ്‍: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് രക്ഷയില്ല. ആദ്യ മൂന്നു ടെസ്റ്റുകളും തോറ്റ് അഞ്ചു മല്‍സരങ്ങളുടെ പരമ്പര കൈവിട്ട ഇംഗ്ലണ്ട് നാലാം ടെസ്റ്റിലും പതറുകയാണ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കംഗാരുക്കള്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് മൂന്നു വിക്കറ്റിന് 244 റണ്‍സെന്ന ഭദ്രമായ നിലയിലാണ്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (103) സെഞ്ച്വറിയാണ് ഓസീസ് ബാറ്റിങിന് അടിത്തറയിട്ടത്.

ആദ്യദിനം സ്റ്റംപെടുക്കുമ്പേള്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനോടൊപ്പം (65*) ഷോണ്‍ മാര്‍ഷാണ് (31*) ക്രീസിലുള്ളത്. 131 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് സ്മിത്ത് തന്റെ അര്‍ധസെഞ്ച്വറി തികച്ചതെങ്കില്‍ 93 പന്തില്‍ നാലു ബൗണ്ടറികള്‍ പായിച്ചാണ് മാര്‍ഷ് 31 റണ്‍സെടുത്തത്. വാര്‍ണറെ കൂടാതെ കാമറണ്‍ ബാന്‍ക്രോഫ്റ്റ് (26), ഉസ്മാന്‍ കവാജ (17) എന്നിവരുടെ വിക്കറ്റുകളാണ് കംഗാരുക്കള്‍ക്കു നഷ്ടമായത്.

151 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് വാര്‍ണര്‍ 103 റണ്‍സ് അടിച്ചെടുത്തത്. കാമറണ്‍ ബാന്‍ക്രോഫ്റ്റിന്റെ വിക്കറ്റാണ് കംഗാരുക്കള്‍ക്കു ആദ്യം നഷ്ടമായത്. 95 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 26 റണ്‍സ് നേടിയ ബാന്‍ക്രോഫ്റ്റിനെ ക്രിസ് വോഗ്‌സ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിനു ശേഷം ബാന്‍ക്രോഫ്റ്റിനെ പുറത്താക്കി ഇംഗ്ലണ്ട് ആദ്യ ബ്രേക്ത്രൂ നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications