For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ ഇന്ത്യന്‍ ടീം ഓള്‍ഡ് സ്‌കൂളാണ്, ഓസീസ് തൂക്കിയടിക്കും, മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലീഷ് താരം

By Vaisakhan MK

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യന്‍ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോന്‍. ഓസീസിനെതിരെ കലിച്ച ഇന്ത്യയുടെ ഏകദീന ടീം പഴഞ്ചനാണ്. ഓള്‍ സ്‌കൂള്‍ ടീമാണ് അവര്‍. ഒരുപാട് പ്രതിരോധത്തില്‍ കളിക്കുന്ന പഴയ രീതിയാണ് ഈ ഇന്ത്യന്‍ ടീമിന്റേതെന്നും വോന്‍ പറഞ്ഞു. ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ 374 റണ്‍സാണ് അടിച്ചുകൂട്ടിയത്. മുഹമ്മദ് ഷമി ഒഴിച്ചുള്ള ബൗളര്‍മാരൊന്നും മികവ് കാണിച്ചിരുന്നില്ല. ജസ്പ്രീത് ബുംറ 71 റണ്‍സും യുസവേന്ദ്ര ചാഹല്‍ 89 റണ്‍സുമാണ് വഴങ്ങിയത്.

1

കളിയില്‍ ഇന്ത്യയുടെ മൊത്തം പ്രകടനം വളരെ നിരാശ നിറഞ്ഞതായിരുന്നു. അതാണ് മൈക്കിള്‍ വോന്‍ ചൂണ്ടിക്കാണിച്ചത്. ഇന്ത്യയുടെ ഓവര്‍ റേറ്റ് മഹാമോശമായിരുന്നു. ശരീര ഘടന ശരിക്കും പ്രതിരോധത്തില്‍ കളിക്കുന്നത് പോലുണ്ടായിരുന്നു. ഫീല്‍ഡിംഗ് വളരെ തരംതാണ് പോയി. ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ഇന്ത്യയുടെ ഈ മോശം ഫീല്‍ഡിംഗ്. ബൗളിംഗാണെന്ന് സാധാരണ രീതിയിലുള്ളതായിരുന്നു. ഓസീസാണെങ്കില്‍ മറുവശത്ത് തകര്‍പ്പന്‍ പ്രകടനമായിരുന്നു. ഗംഭീരമായി അവര്‍ കളിച്ചു. എനിക്ക് തോന്നുന്നത് ഈ പര്യടനം ഇന്ത്യക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളതായി മാറുമെന്നാണ്.

അതേസമയം ഓസ്‌ട്രേലിയ ശക്തമായ ബാറ്റിംഗ് നിരയെയാണ് കളത്തിലിറക്കിയത്. അവര്‍ക്ക് മാര്‍ക്ക് സ്റ്റോയിനിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും അഞ്ചാം ബൗളിംഗ് ഓപ്ഷനായി ഉണ്ട്. അത് ബാറ്റിംഗ് കരുത്ത് ചോരാതെ സഹായിക്കുന്നു. ഇന്ത്യ പക്ഷേ അഞ്ച് ബൗളര്‍മാരുമായിട്ടാണ് കളിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയ്ക്ക് ബൗള്‍ ചെയ്യാനുമാവില്ല. ഇത് ഓസീസിനെതിരെ കളിക്കുമ്പോള്‍ തീരെ യോജിക്കാത്തൊരു ടീം ഇലവനാണ്. അതുകൊണ്ട് ഇന്ത്യയുടെ ഏകദിന ടീം ഓള്‍ഡ് സ്‌കൂളാണെന്ന് പറയേണ്ടി വരും. അഞ്ച് ബൗളിംഗ് ഓപ്ഷനാണ് ഉള്ളത്. ബാറ്റിംഗിനാണെങ്കില്‍ തീരെ കരുത്ത് പോരെന്നും വോന്‍ പറഞ്ഞു.

മൂന്ന് ഫോര്‍മാറ്റിലും ആര് ജയിക്കുമെന്നും വോന്‍ ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ നില അനുസരിച്ച് എനിക്ക് പറയാന്‍ സാധിക്കുക ഓസ്‌ട്രേലിയ ബഹുദൂരം മുന്നിലാണെന്നാണ്. മൂന്ന് ഫോര്‍മാറ്റിലും അവര്‍ ഇന്ത്യയെ വളരെ ഈസിയായി തകര്‍ക്കും. ഓസീസ് തന്നെ പരമ്പര നേടുമെന്നും മൈക്കിള്‍ വോന്‍ പറഞ്ഞു. അതേസമയം കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയും ഈ അഭിപ്രായത്തോട് യോജിച്ചു. വലിയ പ്രശ്‌നമാണ് ഇന്ത്യക്കുള്ളത്. ബൗളര്‍മാര്‍ക്ക് തീരെ ബാറ്റ് ചെയ്യാന്‍ അറിയില്ല. ബാറ്റ്‌സ്മാന്‍മാര്‍ക്ക് പന്തെറിയാനും അറിയില്ല. ഒരു താരത്തിന് രണ്ടും ചെയ്യാന്‍ പറ്റണം. അത്തരം കളിക്കാരില്ലാത്തത് ഇന്ത്യക്ക് വലിയ പ്രശ്‌നമാണെന്നും ഭോഗ്ലെ പറഞ്ഞു.

Story first published: Friday, November 27, 2020, 20:29 [IST]
Other articles published on Nov 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+