ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു; വൈസ് ക്യാപ്റ്റന്‍ പുറത്ത്

അഡ്‌ലെയ്ഡ്: ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിലെ സ്ഥിരം വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മിച്ചല്‍ മാര്‍ഷ് ഇല്ലാതെയാകും ഓസ്‌ട്രേലിയ ഇറങ്ങുക. അഡ്‌ലെയ്ഡിലെ പച്ചപ്പുള്ള പിച്ചില്‍ മൂന്ന് പേസര്‍മാരുമായാണ് ഓസീസ് കളിക്കിറങ്ങുകയെന്ന് കളിക്കാരുടെ പട്ടിക സൂചിപ്പിക്കുന്നു.
അടുത്തിടെ പാക്കിസ്ഥാനെതിരെ നടന്ന പരമ്പരയിലെ മോശം പ്രകടനമാണ് മാര്‍ഷിന് വിനയായത്. മാര്‍ഷിന് സ്ഥിരതയില്ലെന്ന് നേരത്തെ ക്യാപ്റ്റന്‍ ടിം പെയനും പറഞ്ഞിരുന്നു. യുഎഇയില്‍ നടന്ന പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍നിന്നായി 30 റണ്‍സ് മാത്രമാണ് മാര്‍ഷ് നേടിയത്. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് ആണ് മാര്‍ഷിന് പകരമായി ടീമില്‍ ഇടംപിടിച്ചത്.

മാര്‍ക്കസ് ഹാരീസ് ഓസ്‌ട്രേലിയന്‍ ടീമിനായി അരങ്ങേറ്റം നടത്തും. ആരോണ്‍ ഫിഞ്ചിനൊപ്പം ഹാരീസ് ആയിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ മൂന്നു വര്‍ഷമായി സ്ഥിരതയോടെ കളിക്കുന്ന താരമാണ് ഹാരീസ്. സഹോദരന്റെ അറസ്റ്റിനെ തുടര്‍ന്ന് വിവാദത്തിലായ ഉസ്മാന്‍ ഖവാജ ടീമിനായി കളിക്കുമെന്ന് പരിശീലകനും വ്യക്തമാക്കിയിട്ടുണ്ട്.
ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹസല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരാണ് ഓസീസിനായി ആദ്യ ടെസ്റ്റില്‍ ഇറങ്ങുക. നേരത്തെ ഇന്ത്യയുടെ പന്ത്രണ്ടംഗ ടീമിനെയും പ്രഖ്യാപിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications