Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് കളിക്കാര്‍ വാതുവെപ്പില്‍; വെളിപ്പെടുത്തലുമായി അല്‍ ജസീറ

ദില്ലി: പ്രമുഖരായ അഞ്ച് അന്താരാഷ്ട്ര കളിക്കാര്‍ വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി അല്‍ ജസീറ ചാനല്‍. രണ്ട് ഓസ്‌ട്രേലിയന്‍ കളിക്കാര്‍ മൂന്ന് ഇംഗ്ലണ്ട് കളിക്കാര്‍ എന്നിവര്‍ക്കാണ് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നത്. അതേസമയം, ഇവരുടെ പേരുവിവരങ്ങള്‍ ചാനല്‍ വെളിപ്പെടുത്തിയില്ല.

ദോഹ ആസ്ഥാനമായുള്ള ചാനലിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. ഇതുസംബന്ധിച്ച് ഐസിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍ മുംബൈ താരം റോബിന്‍ മോറിസ്, മുന്‍ പാക് താരം ഹസന്‍ റാസ, ദുബായിലെ ബിസിനസുകാരന്‍ ഗൗരവ് രാജ്കുമാര്‍ തുടങ്ങിയവര്‍ വാതുവെപ്പിന് ഇടനിലക്കാരായിട്ടുണ്ടെന്നും ചാനല്‍ പറയുന്നുണ്ട്.

cricket1

അതേസമയം, റോബിന്‍ മോറിസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആന്റി കറപ്ഷന്‍ ബ്യൂറോ ആരോപണം നിരീക്ഷിച്ചവരികയാണെന്നും കുറ്റക്കാരെന്നു കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ബിസിസിഐ പ്രതികരിച്ചു. അതിനിടെ, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് വേണ്ടിയാണ് ഇടനിലക്കാര്‍ കളിക്കാരെ സമീപിച്ചതെന്നും ചാനല്‍ സൂചിപ്പിച്ചു.

പിച്ചില്‍ മാറ്റം വരുത്തി വാതുവെപ്പുകാര്‍ക്ക് അനുകൂലമാക്കുക, പിച്ചിന്റെ സ്വഭാവം മുന്‍കൂട്ടി കൈമാറുക തുടങ്ങിയവയെല്ലാം ഒത്തുകളിയുടെ ഭാഗമാണ്. ഒത്തുകളി നടന്നെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യ-ഇംഗ്ലണ്ട്, ഇന്ത്യ-ഓസ്‌ട്രേലിയ, ഇന്ത്യ-ശ്രീലങ്ക കളിയെക്കുറിച്ച് ഐസിസി അന്വേഷണ വിഭാഗം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനുശേഷമായിരിക്കും നടപടിയെക്കുറിച്ച് ആലോചിക്കുക.

Story first published: Monday, May 28, 2018, 18:22 [IST]
Other articles published on May 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+