സിഡ്നി: ബോളില്‍ കൃത്രിമം കാണിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീം നായകന് സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റില്‍ ബാറ്റ്സ്മാന് കാമറൂണ്‍ ബാന്‍ക്രോഫ്റ്റാണ് ബോളില്‍ കൃത്രിമം കാട്ടിയത്. പന്തില്‍ കൃത്രിമം കാണിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിറകെ ബാന്‍ക്രോഫ്റ്റും സ്മിത്തും കുറ്റസമ്മതം നടത്തിയിരുന്നു.
രാജ്യത്തിനും ക്രിക്കറ്റിനും നാണക്കേടുണ്ടാക്കിയ സ്റ്റീവ് സ്മിത്തിനെ നീക്കം ചെയ്യണമെന്ന് ആസ്ത്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതിനു തൊട്ടുപിറകെയായിരുന്നു രാജിപ്രഖ്യാപനം. ടീം ടാക്ടിക്കിന്റെ ഭാഗമായിട്ടായിരുന്നു ബോളില്‍ കൃത്രിമം വരുത്തിയതെന്നും എന്നാല്‍ ഈ തന്ത്രം വിജയിച്ചില്ലെന്നും സ്മിത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ആസ്ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇരു താരങ്ങളുടെയും രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബോളില്‍ കൃത്രിമം കാണിയ്ക്കുന്ന വീഡിയോ കാണാം.