Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോളില്‍ കൃത്രിമം: സ്റ്റീവ് സ്മിത്തിന് ഒരു ടെസ്റ്റില്‍ വിലക്ക്, പിഴ

Steve Smith

ദുബായ്: ബോളില്‍ കൃത്രിമം കാണിച്ച കുറ്റത്തില്‍ ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെതിരേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നടപടിയെടുത്തു. ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്ന് സ്മിത്തിനെ വിലക്കുകയും പിഴയായി മൊത്തം മാച്ച് ഫീ ഈടാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സ്മിത്തിന് കളിക്കാനാകില്ല. ബോളില്‍ കൃത്രിമം കാണിച്ച കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ മാച്ച് ഫീയുടെ 75 ശതമാനം പിഴയായി ഈടാക്കും.

ഓരോ കളിക്കാരന്റെയും പ്രവര്‍ത്തികള്‍ക്ക് ധാര്‍മികമായി ഉത്തരവാദി നായകന്‍ എന്ന നിലയില്‍ സ്മിത് തന്നെയാണ്. കൂടാതെ ആരോപിക്കപ്പെട്ട കുറ്റം അദ്ദേഹം സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ നിന്നുവിലക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല-ഐസിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തിനും ക്രിക്കറ്റിനും നാണക്കേടുണ്ടാക്കിയ സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കണമെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ പോലുള്ളവര്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

Story first published: Sunday, March 25, 2018, 18:56 [IST]
Other articles published on Mar 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+