ലോകകപ്പ്: എന്തിന് റിച്ചാര്‍ഡ്സന്‍? കപ്പടിക്കാന്‍ ഇവര്‍ തന്നെ ധാരാളം... കിരീടം ആരും പ്രതീക്ഷിക്കേണ്ട
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് അടുത്തിടെ കടന്നുപോയത്. നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും വിലക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം പുറത്തിരുന്നത് ഓസീസ് ക്രിക്കറ്റിലെ കറുത്ത അധ്യായങ്ങളിലൊന്നാണ്. എന്നാല്‍ ഓസീസിന്റെ കഷ്ടകാലം തീര്‍ന്നിരിക്കുന്നു. വിലക്ക് കഴിഞ്ഞ സ്മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ കംഗാരുക്കൂട്ടം പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
വരാനിരിക്കുന്ന ലോകകപ്പില്‍ കിരീടമുയര്‍ത്തിക്കൊണ്ട് ശക്തമായ തിരിച്ചുവരവിനാണ് ഓസീസ് കച്ചമുറുക്കുന്നത്. ഇത്തവണത്തെ ലോകകപ്പ് ഓസീസ് തന്നെ നേടുമെന്ന് മുന്‍ സ്പീഡ് സ്റ്റാര്‍ ബ്രെറ്റ് ലീ പറയുന്നു.

ഓസ്ട്രേലിയ തന്നെ ജേതാക്കളാവും
ലോകകപ്പില്‍ ഇത്തവണയും ഓസ്ട്രേലിയ തന്നെ ജേതാക്കളാവുമെന്ന് ലീ അഭിപ്രായപ്പെട്ടു. വളരെ ശക്തമായ ടീമിനെയാണ് ഓസീസ് ഇത്തവണ ഇറക്കുന്നത്. ലോകകപ്പില്‍ വന്‍ കുതിപ്പ് തന്നെ നടത്തുമെന്നുറപ്പുണ്ട്.
പരിക്കു കാരണം യുവ പേസര്‍ ജൈ റിച്ചാര്‍ഡ്സനെ നഷ്ടമായത് ലോകകപ്പില്‍ ഓസീസിനെ ബാധിക്കില്ല. പകരമെത്തിയ കെയ്ന്‍ റിച്ചാര്‍ഡ്സന്‍ ഈ അഭാവം നികത്താന്‍ ശേഷിയുള്ള താരമാണെന്നും ലീ ചൂണ്ടിക്കാട്ടി.

സാഹചര്യവുമായി പൊരുത്തപ്പണം
ലോകകപ്പിനായി പോവുന്ന മുഴുവന്‍ ടീമുകളും നല്ല തയ്യാറെടുപ്പോടെ തന്നെയാണ് വരിക. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി വളരെ വേഗത്തില്‍ പൊരുത്തപ്പെടുന്ന ടീമിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും ലീ പറഞ്ഞു.
ലോകകപ്പില്‍ പേസര്‍മാര്‍ക്കു ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷ ലീക്കില്ല. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്. ഈ സമയങ്ങളില്‍ ഇവിടുത്തെ പിച്ചുകള്‍ ഫാസ്റ്റ് ബൗളിങിനെ അത്ര തുണയ്ക്കുന്നതാവില്ലെന്നും അദ്ദേഹം വിശദമാക്കി. ന്യൂ ബോള്‍ കൊണ്ട് പേസര്‍മാര്‍ക്കു നേട്ടം കൊയ്യാനാവും. എന്നാല്‍ കളി പുരോഗമിക്കുന്തോറും ഫാസ്റ്റ് ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ ദുഷ്‌കരമായി മാറുമെന്നും ലീ അഭിപ്രായപ്പെട്ടു

ഓസീസ് മികച്ച ഫോമില്‍
ലോകകപ്പിനു തൊട്ടുമുമ്പ് തന്നെ തങ്ങളുടെ യഥാര്‍ഥ ഫോമിലേക്കു ഓസീസ് തിരിച്ചെത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ ഏകദിന പരമ്പരയും ടി20 പരമ്പരയും കൈക്കലാക്കിയ ഓസീസ് ദുബായില്‍ പാകിസ്താനെതിരേ നടന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരുകയും ചെയ്തിരുന്നു.
ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവരുമായി സന്നാഹ മല്‍സരങ്ങള്‍ ലോകകപ്പിനു മുമ്പ് ഓസീസ് കളിക്കുന്നുണ്ട്. ജൂണ്‍ ഒന്നിനു ബ്രിസ്റ്റളില്‍ അഫ്ഗാനിസ്താനുമായാണ് ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ആദ്യത്തെ മല്‍സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications