Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ആര്‍ക്ക്? രണ്ടു പേര്‍ കൂടി വന്നാല്‍ അവര്‍ തന്നെ നേടും!! പോണ്ടിങിന്റെ പ്രവചനം

പോണ്ടിങ് പറയുന്ന ലോക കപ്പ് ചാമ്പ്യൻ ആര്...?

മെല്‍ബണ്‍: ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം ആരാവും ചാംപ്യന്‍മാരുകയെന്നാണ്. ആതിഥേയരും നിലവിലെ ലോക ഒന്നാംനമ്പര്‍ ടീമുമായ ഇംഗ്ലണ്ട്, മുന്‍ ചാംപ്യന്‍മാരും ലോക രണ്ടാം റാങ്കുകാരായ ഇന്ത്യ എന്നിവരാണ് കിരീടഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ളത്.

എന്നാല്‍ ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങിന്റെ പ്രവചനം മറ്റൊന്നാണ്. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ തന്നെ ഇത്തവണ കിരീടം നിലനിര്‍ത്തുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

ഓസീസിന് കഴിയും

ഓസീസിന് കഴിയും

നിലവില്‍ ഓസ്‌ട്രേലിയന്‍ ടീം അത്ര മികച്ച ഫോമിലല്ല. തുടര്‍ച്ചയായ തിരിച്ചടികളാണ് നാട്ടിലും വിദേശത്തുമെന്നാം അവര്‍ക്കു നേരിട്ടു കൊണ്ടിരിക്കുന്നത്. എങ്കിലും ലോകകപ്പില്‍ ഓസീസിന് ചാംപ്യന്‍മാരാവാന്‍ കഴിയുമെന്ന് തന്നെ പോണ്ടിങ് ഉറച്ചു വിശ്വസിക്കുന്നു.നിലവില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയാണ് അദ്ദേഹം.
വിലക്ക് മൂലം പുറത്തുള്ള മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും തിരിച്ചെത്തുന്നതോടെ ഓസ്‌ട്രേലിയ പഴയ ശക്തികളായി മാറുമെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടി.

ഇന്ത്യയും ഇംഗ്ലണ്ടും അപകടകാരികള്‍

ഇന്ത്യയും ഇംഗ്ലണ്ടും അപകടകാരികള്‍

ഓസ്‌ട്രേലിയ്ക്കു ലോക കിരീടം നിലനിര്‍ത്താനാവുമെന്ന് ഉറപ്പിച്ചു പറയുമ്പോഴും രണ്ടു ടീമുകള്‍ പോണ്ടിങിനെ ഭയപ്പെടുത്തുന്നുണ്ട്. നിലവിലെ ഫോമില്‍ ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഏറ്റവും അപകടകാരികള്‍. എന്നാല്‍ സ്മിത്തും വാര്‍ണറും കൂടി ചേരുന്നതോടെ ഓസ്‌ട്രേലിയയും അവരെപ്പോലെ ശക്തരാവുമെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു.

സാഹചര്യങ്ങള്‍ അനുകൂലം

സാഹചര്യങ്ങള്‍ അനുകൂലം

ഓസീസ് ടീമിന്റെ പരിശീലകരില്‍ ഒരാളായതു കൊണ്ടല്ല അവര്‍ക്കു കിരീടം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് താന്‍ പറയുന്നതെന്ന് പോണ്ടിങ് വ്യക്തമാക്കി. ഓസീസ് ടീമിനൊപ്പം ഇല്ലാതിരുന്നപ്പോഴും ഇതേ അഭിപ്രായം തന്നെയാണ് തനിക്കുള്ളത്. ഇംഗ്ലണ്ടിലെ സാഹര്യങ്ങള്‍ ഓസീസ് ടീമിന് ഏറെ അനുകൂലമാണെന്നതാണ് ഇതു പറയാന്‍ തന്നെ പ്രേരിപ്പിക്കുന്നത്. ഓസ്‌ട്രേലിയുടെ ശൈലിക്ക് ഏറെ അനുയോജ്യമാണ് ഇംഗ്ലണ്ട്. അതുകൊണ്ടു തന്നെ കിരീടം നിലനിര്‍ത്താന്‍ ഇപ്പോഴത്തെ ടീമിന് കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും മുന്‍ നായകന്‍ വ്യക്തമാക്കി.

പരിക്ക് വെല്ലുവിളിയല്ല

പരിക്ക് വെല്ലുവിളിയല്ല

സ്മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് മാര്‍ച്ച് 28ന് അവസാനിക്കുമെങ്കിലും ഇരുതാരങ്ങളും ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണ്. കൂടാതെ പേസര്‍മാരായ മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്സ്ല്‍വുഡ് എന്നിവരും പരിക്കുകാരണം വിശ്രമത്തിലാണ്. എന്നാല്‍ പരിക്ക് ഓസീസ് ടീമിന് ഒരു വെല്ലുവിളിയല്ലെന്ന് പോണ്ടിങ് വ്യക്തമാക്കി.
നേരത്തേ മൈക്കല്‍ ബെവന്‍ പരിക്കും ഡാരെന്‍ ലേമാന്‍ സസ്‌പെന്‍ഷനും ഷെയ്ന്‍ വോണ്‍, ജാസണ്‍ ഗില്ലെസ്പി എന്നിവര്‍ നാട്ടിലേക്കു മടങ്ങുകയും ചെയ്തിട്ടും ലോകകപ്പില്‍ കളിച്ച ടീമാണ് ഓസീസ്. നമ്മള്‍ പ്ലാന്‍ ചെയ്യുന്നതുപോലെയൊന്നും ലോകകപ്പില്‍ നടന്നെന്നു വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, February 11, 2019, 15:03 [IST]
Other articles published on Feb 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+