Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ വീഴ്ത്തുക അസാധ്യമല്ല, കീഴടക്കാം കംഗാരുപ്പടയ്ക്ക്!! ഇവ നടന്നാല്‍ കോലിപ്പട കരയും

തീ പാറുന്ന പോരാട്ടത്തിനു തയ്യാറായി ഇന്ത്യയും ഓസീസും

മെല്‍ബണ്‍: ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ചെന്നു തകര്‍ത്തുവിട്ട ടീം ഇന്ത്യ ഇനി സ്വന്തം തട്ടകത്തിലും വിജയമാവര്‍ത്തിക്കാനുള്ള പടയൊരുക്കത്തിലാണ്. രണ്ടു ടി20 മല്‍സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് കംഗാരുപ്പട ഇന്ത്യയില്‍ കളിക്കുക. ശക്തമായ ടീമിനെ തന്നെയാണ് ഓസീസിനെതിരേ ഇന്ത്യ അണിനിരത്തുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന പരമ്പര കൂടിയാണിത്.

സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്കു കാരണം ടീമില്‍ ഇല്ലാത്തതിനാല്‍ ഓസീസിന്റെ കരുത്ത് പകുതിയായിട്ടുണ്ട്. എങ്കിലും സ്വന്തം നാട്ടില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് അതേ നാണയത്തില്‍ കണക്കുതീര്‍ക്കാനുറച്ചാണ് അവരുടെ വരവ്. മൂന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇന്ത്യയെ വീഴ്ത്തി പരമ്പര പോക്കറ്റിലാക്കാന്‍ ഓസീസിനാവും. ഇവ എന്തൊക്കെയാണെന്നു നോക്കാം.

പേസര്‍മാരെ നിലത്തു നിര്‍ത്തരുത്

പേസര്‍മാരെ നിലത്തു നിര്‍ത്തരുത്

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ നയിക്കുന്ന പേസ് ബൗളിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ടീമിന് ബ്രേക്ക്ത്രൂ നല്‍കാന്‍ ശേഷിയുള്ളവരാണ് ഇരുവരും. ഇവര്‍ക്കെതിരേ പ്രതിരോധിച്ച് കളിക്കാതെ അഗ്രസീവ് ശൈലിയാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ സ്വീകരിക്കേണ്ടത്. ഇതിനായില്ലെങ്കില്‍ മധ്യ ഓവറില്‍ സ്പിന്‍ ബൗളിങിലൂടെ ഇന്ത്യ ഓസീസിനെ വരിഞ്ഞു മുറുക്കും.
പേസര്‍മാരെ പരമാവധി പ്രഹരിച്ച് റണ്‍സ് നേടാനായാല്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ഓസീസിനാവും. മാത്രമല്ല ഇന്ത്യയിലെ പിച്ചുകള്‍ ബാറ്റിങിനെ അകമഴിഞ്ഞ് തുണയ്ക്കുന്നതാണെന്നതും ഓസീസിന് ഗുണം ചെയ്‌തേക്കും.

റിസ്റ്റ് സ്പിന്നര്‍മാരെ സൂക്ഷിക്കുക

റിസ്റ്റ് സ്പിന്നര്‍മാരെ സൂക്ഷിക്കുക

പേസര്‍മാരെപ്പോലെ തന്നെ ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാരും അപകടകാരികളാണ്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മൂര്‍ച്ചയേറിയ റിസ്റ്റ് സ്പിന്‍ ജോടികളാണ് കുല്‍ദീപും ചഹലും. മധ്യഓവറുകളില്‍ ഇവരെ ഉപയോഗിച്ചാവും ഇന്ത്യന്‍ ആക്രമണം. റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ വിക്കറ്റ് സമ്മാനിക്കാതിരിക്കാനായാല്‍ ഓസീസിന് ഇന്ത്യക്കു മേല്‍ ആധിപത്യം നേടാനാവും.
നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇന്ത്യയോട് ഓസീസ് തോല്‍ക്കാന്‍ മുഖ്യകാരണം റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ നല്‍കിയതാണ്. അത്തരമൊരു പിഴവ് ഇവിടെ ആവര്‍ത്തിക്കാതിരിക്കാനാണ് ഓസീസ് ശ്രമിക്കേണ്ടത്.

ഓപ്പണര്‍ക്ക് കൂച്ചുവിലങ്ങിടണം

ഓപ്പണര്‍ക്ക് കൂച്ചുവിലങ്ങിടണം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമാണ് രോഹിത് ശര്‍മയും ശിഖര് ധവാനും. അഗ്രസീവ് ശൈലി പിന്തുടരുന്ന ഇവരിലൊരാള്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ഇന്ത്യയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തുക ഓസീസിന് ദുഷ്‌കരമാവും.
ബൗണ്ടറികളിലൂടെ കൂടുതല്‍ റണ്‍സ് നേടാന്‍ ഇഷ്ടപ്പെടുന്നവരാണ് രോഹിതും ധവാനും. അതുകൊണ്ടു മികച്ച ബൗളിങിലൂടെയും ഫീല്‍ഡിങ് ക്രമീകരണത്തിലൂടെയും ബൗണ്ടറികള്‍ തടഞ്ഞ് ഇവരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഓസീസ് ചെയ്യേണ്ടത്. വിചാരിച്ചതു പോലെ ബൗണ്ടറികള്‍ നേടാനായില്ലെങ്കില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് ഇവര്‍ വലിയ ഷോട്ടുകള്‍ക്കു ശ്രമിച്ച് പുറത്താവാന്‍ സാധ്യതയേറെയാണ്. ആദ്യ അഞ്ചോവറില്‍ പരമാവധി ഇവരെ വരിഞ്ഞുകെട്ടാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്കു കൂച്ചുവിലങ്ങിടാന്‍ ഓസീസിന് സാധിക്കും.

Story first published: Tuesday, February 19, 2019, 9:18 [IST]
Other articles published on Feb 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+