Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

0-2ന് പിന്നില്‍, തിരിച്ചടിച്ച് പരമ്പര... ഓസീസ് ആദ്യ ടീമല്ല, തുടക്കമിട്ടത് ദക്ഷിണാഫ്രിക്ക

ദില്ലി: ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ഇത്തരമൊരു തിരിച്ചടി ടീം ഇന്ത്യ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം, അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു കളികളില്‍ ജയിച്ചപ്പോള്‍ ഇന്ത്യ ട്രോഫിയില്‍ ഒരു കൈ വച്ചിരുന്നു. എന്നാല്‍ പിന്നിടുള്ള മൂന്നു കളികളിലും വെന്നിക്കൊടി പാറിച്ച ഓസീസ് ഇന്ത്യയുടെ കൈ തട്ടിമാറ്റിയാണ് കിരീടമുയര്‍ത്തിയത്. ഹാട്രിക്ക് വിജയത്തോടെ കംഗാരുക്കൂട്ടം ചാംപ്യന്‍മാരായത് ഇന്ത്യക്കു അപ്രതീക്ഷിത ഷോക്ക് തന്നെയായിരുന്നു.

അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളിലും തോല്‍വിയേറ്റുവാങ്ങിയ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച് പരമ്പര സ്വന്തമാക്കിയ അഞ്ചാമത്തെ ടീമാണ് ഓസീസ്. മറ്റു ടീമുകള്‍ ഏതൊക്കെയെന്നു നോക്കാം.

തുടക്കമിട്ടത് ദക്ഷിണാഫ്രിക്ക

തുടക്കമിട്ടത് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയാണ് ഏകദിനത്തില്‍ ഈ റെക്കോര്‍ഡ് ആദ്യമായി കുറിച്ചത്. 2003-04 സീസണിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ചരിത്രനേട്ടം. പാകിസ്താനെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളും ഗ്രേയം സ്മിത്ത് നയിച്ച ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടു.
എന്നാല്‍ മൂന്നാം ഏകദിനം 13 റണ്‍സിനും നാലും അഞ്ചും ഏകദിനങ്ങള്‍ ആറും ഏഴും വിക്കറ്റിനും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര കൈക്കലാക്കുകയായിരുന്നു. ഇന്ത്യയെപ്പോലെ അന്നു പാകിസ്താനും സ്വന്തം കാണികള്‍ക്കു മുന്നിലാണ് ഇത്തരമൊരു തിരിച്ചടി നേരിട്ടത്.

ബംഗ്ലാദേശും നേട്ടം കൈവരിച്ചു

ബംഗ്ലാദേശും നേട്ടം കൈവരിച്ചു

ബംഗ്ലാദേശാണ് ഏകദിനത്തില്‍ രണ്ടാമതായി ഇത്തരമൊരു അവിസ്മരണീയ തിരിച്ചുവരവിലൂടെ പരമ്പര പോക്കറ്റിലാക്കിയ രണ്ടാമത്തെ ടീം. 2004-05ല്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു ബംഗ്ലാ കടുവകളുടെ നായാട്ട്. അന്ന് ആദ്യ രണ്ടു കളികളും തോറ്റ ബംഗ്ലാദേശ് പരമ്പര കൈവിടുമെന്ന് കരുതിയെങ്കിലും ശേഷിച്ച മൂന്നു മല്‍സരങ്ങളിലും തിരിച്ചടിച്ച് ചാംപ്യന്‍മാരാവുകയായിരുന്നു.

ഇന്ത്യക്കെതിരേ പാകിസ്താനും

ഇന്ത്യക്കെതിരേ പാകിസ്താനും

ഇന്ത്യക്കെതിരേ പാകിസ്താനും മുമ്പ് ഇത്തരമൊരു തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. 2004-05ല്‍ പാക് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു ഇത്. അന്ന് ആറു കളികളുടെ പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ജയിച്ചു കയറി. എന്നാല്‍ പിന്നീട് നടന്ന നാലു കളികളും ജയിച്ച് പാക് പട 4-2ന് പരമ്പര സ്വന്തമാക്കിയപ്പോള്‍ ഇന്ത്യ സ്തബ്ധരായി.

വീണ്ടും ദക്ഷിണാഫ്രിക്ക

വീണ്ടും ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക രണ്ടു തവണ ഏകദിനത്തില്‍ ഇത്തരമൊരു സ്വപ്‌നതുല്യമായ തിരിച്ചുവരവ് നടത്തി പരമ്പര നേടിയിട്ടുണ്ട്. 2015-16ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഗംഭീര തിരിച്ചുവരവ്. ആദ്യ രണ്ടു കളികളിലും ജയം ഇംഗ്ലണ്ടിനായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്ക വിട്ടുകൊടുത്തില്ല. ഹാട്രിക്ക് ജയത്തോടെ ഏകദിന പരമ്പര 3-2ന് ദക്ഷിണാഫ്രിക്ക വരുതിയിലാക്കുകയായിരുന്നു.

Story first published: Thursday, March 14, 2019, 12:12 [IST]
Other articles published on Mar 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+