For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് സന്നാഹമത്സരത്തില്‍ ഓസ്‌ട്രേലിയ വിന്‍ഡീസിനെ തകര്‍ത്തു; ഖവാജയ്ക്ക് പരിക്കേറ്റു

വിജയത്തോടെ ഓസ്‌ട്രേലിയ തുടങ്ങി

സതാംപ്ടണ്‍: ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി വെസ്റ്റിന്‍ഡീസിനെതിരായ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ഏഴുവിക്കറ്റിന്റെ ജയം. വെസ്റ്റിന്‍ഡീസ് 46.2 ഓവറില്‍ 229 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ 38.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്തിന്റെ(76) ഉജ്വല ബാറ്റിങ്ങാണ് ഓസീസിന് ജയം അനായാസമാക്കിയത്.

australia

ടോസ് നേടിയ ഓസ്‌ട്രേലിയ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍, സന്നാഹത്തില്‍ ബാറ്റിങ് മികവുറ്റതാക്കാന്‍ വെസ്റ്റിന്‍ഡീസിന് കഴിഞ്ഞില്ല. എവിന്‍ ലൂയിസ്(50), ഷായ് ഹോപ്(21), സുനില്‍ ആബ്രിസ്(37), ബ്രാത്വെയ്റ്റ്(60) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. സ്റ്റാര്‍ക്, കോള്‍ട്ടര്‍ നില്‍ മാക്‌സ് വെല്‍, കമ്മിന്‍സ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയ്ക്കായി ആരോണ്‍ ഫിഞ്ച്(42), സ്റ്റീവ് സ്മിത്ത്(76), ഷോണ്‍ മാര്‍ഷ്(55) എന്നിവര്‍ അര്‍ധശതകം നേടി.

മത്സരത്തില്‍ ഓസീസ് താരം ഉസ്മാന്‍ ഖവാജയ്ക്ക് പരിക്കേറ്റത് ആശങ്കയ്ക്കിടയാക്കി. ഓസീസ് ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ ആന്ദ്രെ റസ്സലിന്റെ ബൗണ്‍സര്‍ മുഖത്തിടിച്ചാണ് ഖവാജയ്ക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് കളംവിട്ട താരത്തിന്റെ പിന്നീട് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി. ഖവാജയുടെ പരിക്കിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Story first published: Thursday, May 23, 2019, 9:53 [IST]
Other articles published on May 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+